ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ മരണം സിനിമ മേഖലയെ മുഴുവൻ സങ്കടത്തിലാഴ്ത്തി.ശ്രീദേവിയുടെ മരണവാർത്ത പുറത്തുവന്ന ഉടൻ പല താരങ്ങളും ട്വിറ്ററിലൂടെ താരത്തിന് അനുശോചനങ്ങൾഅറിയിച്ചിരുന്നു. ആരാധകർ പോലും സോഷ്യൽ മീഡിയയിൽ അവരുടെ ദുഃഖം അറിയിച്ചു.ആരാധകർക്ക് അവരുടെ സൂപ്പർസ്റ്റാർ ഇല്ലെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു.
ബിഗ് ബി, ആമിർ ഖാൻ തുടങ്ങി ബോളിവുഡിലെ മുതിർന്ന നായകന്മാർ മുതൽ യുവ നടന്മാർ അവരുടെ ഹൃദയം നിറഞ്ഞ അനുശോചനങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.എന്നാൽ ബോളിവുഡിലെ സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ മാത്രം ശ്രീദേവിയുടെ മരണത്തെക്കുറിച്ച് നിശബ്ദനായി നിന്നു.
എന്തുകൊണ്ട് സൽമാൻ ശ്രീദേവിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്നാണ് പലർക്കും സംശയം ഉണ്ടായത്.പലരുടെയും ചോദ്യങ്ങൾക്കൊടുവിൽ ഒരു അഭിമുഖത്തിൽ സൽമാൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തി.
താൻ സ്വകാര്യത ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ ട്വീറ്റ് ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്റെ അഭിപ്രായത്തിൽ ട്വീറ്റിലൂടെ അനുശോചനം നൽകുന്നത് ശരിയായ കാര്യമല്ലെന്നും.ശ്രീദേവിയുടെ അവസാന ചടങ്ങുകളിൽ മുഴുവൻ സമയവും പങ്കെടുക്കാൻ കഴിഞ്ഞതാണ് വലിയ കാര്യമെന്നും അദ്ദേഹം അറിയിച്ചു.അതോടെ ആരാധകർ ഒന്നടങ്കം സൽമാനെ ബഹുമാനിക്കുകയും ചെയ്തു.
Post Your Comments