BollywoodCinemaFilm ArticlesGeneralIndian CinemaLatest NewsNEWSWOODs

സല്‍മാന്‍ പ്രണയത്തില്‍? നായികയുടെ മറുപടി ഇങ്ങനെ

ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. നിരവധി പ്രണയ കഥകള്‍ സല്‍മാന്റെ പേരില്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്നത് റൊമാനിയന്‍ ടിവി അവതാരകയായ ലുലിയ വാന്ററുമായി താരം പ്രണയത്തിലാണെന്നാണ്. കുടുംബത്തിലെ പരിപാടികള്‍ക്കും ഗെറ്റ് ടു ഗെതറുകള്‍ക്കുമെല്ലാം സല്ലുവിനൊപ്പം ലുലിയയും സ്ഥിരം കാഴ്ചയാണ്.

read also: താരങ്ങളില്‍ ദയാലു സല്‍മാന്‍ ഖാന്‍ ; ദിവസവും രാവിലെ കോടികള്‍ ദാനം ചെയ്യുന്ന സല്‍മാന്റെ പ്രവര്‍ത്തികള്‍ ഇങ്ങനെ

എന്നാല്‍ ഈ പ്രചാരണങ്ങളിലൊക്കെ സത്യം വല്ലതുമുണ്ടോയെന്ന് ഇപ്പോള്‍ ലുലിയ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. ”ഗോസിപ്പുകളെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ട്, അവയിലേറെയും വാസ്തവ വിരുദ്ധമാണ്. പക്ഷേ കഥകള്‍ മെനയുന്നവരെ പിടിച്ചു നിര്‍ത്താന്‍ എനിക്കു കഴിയില്ല. സല്‍മാനോട് എനിക്കേറെ ബഹുമാനമുണ്ട്. ഒപ്പം തന്നെ ജീവിതത്തില്‍ ഇനിയെന്താണു സംഭവിക്കുന്നതെന്ന് യാതൊരു നിശ്ചയവുമില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെയല്ല പല കാര്യങ്ങളും സംഭവിക്കുന്നത്. എല്ലാം നാം ആഗ്രഹിക്കുന്നതു പോലെയാകില്ല. സംഭവിച്ചതെല്ലാം സംഭവിക്കേണ്ടിയിരുന്നവയുമാണ്.” ലുലിയ പറയുന്നു

”സല്‍മാന്‍ എന്റെ നല്ലൊരു സുഹൃത്താണ്, പാട്ടു പാടാന്‍ എന്നെ ഏറെ പ്രചോദിപ്പിക്കുന്നയാളാണ്. ഹിന്ദിയില്‍ ഗാനം ആലപിക്കാന്‍ കഴിയുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല, പക്ഷേ അദ്ദേഹം എന്നെ നന്നായി പിന്തുണച്ചിട്ടുണ്ട്. ഞാന്‍ പാടാന്‍ കാരണം തന്നെ സല്‍മാന്‍ ആണ്”.

 

shortlink

Related Articles

Post Your Comments


Back to top button