KollywoodLatest News

അമ്മയായതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സായി പല്ലവി

പ്രേമം എന്ന ഒറ്റ ചിത്രംകൊണ്ട് തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം നേടിയ താരമാണ് സായി പല്ലവി.അടുത്തിടെ അമ്മയായതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് സായി. കുറച്ചു ദിവസമായി ഞാനതിന്റെ എല്ലാ നന്മകളും ആസ്വദിക്കുകയാണെന്നു താരം പറഞ്ഞു.എല്ലാ അമ്മമാരോടും ഇപ്പോൾ ബഹുമാനമാണ് തോന്നുതെന്നും ആദ്യമായി അമ്മയായി അഭിനയിച്ചപ്പോൾ വലിയൊരു വെല്ലുവിളയായി തോന്നിയെന്നും താരം തുറന്നു പറഞ്ഞു.

മകളായി അഭിനയിച്ച വെറോണിക്കയോട് സംസാരിക്കുമ്പോൾ എനിക്ക് ശരിക്കും അവളുടെ അമ്മയാണെന്ന് തോന്നിയെന്നും കുറച്ച് ദിവസങ്ങളായി അവളില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് തോന്നലുണ്ടായെന്നും പിന്നീട് എല്ലാദിവസവും അവളോട് സംസാരിക്കാറുണ്ടെന്നും സായ് പറഞ്ഞു.

എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ഡ്രാമാ ചിത്രം കാനത്തിലാണ് സായ് അമ്മയായി വേഷമിടുന്നത്. അബോര്‍ഷന്‍ ചെയ്ത സ്ത്രീയെ തേടി കുട്ടിയെത്തുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.

shortlink

Related Articles

Post Your Comments


Back to top button