BollywoodCinemaGeneralMovie Gossips

നിന്നെ കൊണ്ട് ഈ രംഗം പല തവണ ചെയ്യിക്കുമെന്നു ആ സംവിധായകന്‍; ഏഴു തവണ ചെയ്യിപ്പിച്ച നഗ്നരംഗത്തെക്കുറിച്ച് നടി

സിനിമയില്‍ നടിമാര്‍ക്കെതിരെ ലൈംഗിക ചൂഷണം വര്‍ദ്ധിക്കുന്നതായി താരങ്ങളുടെ നിരവധി വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കുന്നു. തെന്നിന്ത്യന്‍ നടി ശ്രീ റഡ്ഡി നടത്തുന്ന വെളിപ്പെടുത്തലില്‍ സിനിമാ ലോകം പുകയുകയാണ്. ഈ അവസരത്തില്‍ ഏഴു തവണ ചെയ്യിപ്പിച്ച നഗ്നരംഗത്തെക്കുറിച്ചു നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സംവിധായകന്റെ ആ നിര്‍ബന്ധത്തെ ന്യായീകരിക്കുകയാണ് നടി കുബ്ര സേത്ത്.

സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സേക്രഡ് ഗെയിംസ് എന്ന ചിത്രത്തിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ തുറന്നു പറയുമ്പോഴാണ് ഏഴുതവണ നഗ്‌നരംഗത്തില്‍ അഭിനയിക്കേണ്ടി വന്നുവെന്നു കുബ്ര പറയുന്നത്. സിനിമയില്‍ ചുക്കോ എന്ന ട്രാന്‍സ് ജെന്‍ഡറായാണ് കുബ്ര അഭിനയിക്കുന്നത്. ”ഓഡിഷന് ചെന്നപ്പോള്‍ തന്നെ സംവിധായകന്‍, ചിത്രത്തില്‍ നഗ്നരംഗത്തില്‍ അഭിനയിക്കേണ്ടി വരുമെന്ന കാര്യം സൂചിപ്പിച്ചു. ആ രംഗത്തി്# അഭിനയിച്ചപ്പോള്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഏഴു തവണയാണ് ആ രംഗം അഭിനയിപ്പിച്ചത്. ക്ഷമിക്കണം, നിന്നെ കൊണ്ട് ഈ രംഗം പല തവണ ചെയ്യിക്കും എന്നാണ് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞത്. എന്നോടു ദേഷ്യം തോന്നേണ്ട, ഒന്നൂകൂടി ചെയ്യൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു.” കുബ്ര പറയുന്നു.

ഒരു വലിയ ടീമിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മോശമായി ചിത്രീകരിക്കില്ലെന്നും കുബ്ര അഭിപ്രായപ്പെട്ടു. വിക്രം ചന്ദ്രയുടെ ത്രില്ലര്‍ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന സേക്രഡ് ഗെയിംസില്‍ സൈഫ് അലി ഖാന്‍, നവാസുദ്ദീന്‍ സിദ്ധിഖി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button