
താര വിവാഹവും വിവാഹ മോചനവും എന്നും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ സിനിമ മേഖലയിലെ പുതിയ വാർത്ത സൂപ്പർ താരത്തിന്റെ മുൻഭാര്യയും നടിയുമായ രേണു ദേശായി വീണ്ടും വിവാഹിതയാകുന്നുവെന്നതാണ്.
തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ മുൻഭാര്യയാണ് രേണു ദേശായി. രണ്ടായിരത്തിൽ വിവാഹിതരായ ഇവർ അഞ്ച് വർഷത്തെ ദാമ്പത്യത്തിനു ശേഷം വേർപിരിഞ്ഞു. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്.
എന്നാൽ രേണു പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുന്നതായി വാർത്തകൾ. കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ ഷെയർ ചെയ്ത ചിത്രമാണ് ഈ വാർത്തകൾക്ക് പിന്നിൽ. പ്രണയ പൂർവം ചേർത്ത് പിടിച്ചിരുന്ന രണ്ടു കൈകളാണ് ചിത്രത്തിൽ.
Post Your Comments