നിമിറിന് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്. ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരമാണ് നിമര്‍ എന്ന പേരില്‍ പ്രിയന്‍ മൊഴിമാറ്റിയത്. ഇതിനു ശേഷം പ്രിയന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ അല്ല. ഹിന്ദി ചിത്രവുമായാണ് പ്രിയന്‍ എത്തുന്നത്. അഭിഷേക് ബച്ചന്‍ നായകനാവുന്ന പുതിയ സിനിമ ജൂണില്‍ ആരംഭിക്കുമെന്ന് പ്രിയദര്‍ശന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
അവള്‍ ഇപ്പോള്‍ മീഡിയയുടെ മുന്നിലേക്ക് വരില്ല; കാരണം വ്യക്തമാക്കി പ്രിയയുടെ അമ്മ
തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും എന്നാല്‍ നായികയായി ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഫാമിലി കോമഡി ഫോര്‍മുലകളില്‍ ഒരുങ്ങുന്ന സിനിമയുടെ പേരും തീരുമാനമായിട്ടില്ല.
Post Your Comments