GeneralNEWS

“ഞാനും മോഹന്‍ലാലും ഒരേ പെണ്ണിനെ പ്രേമിച്ചിരുന്നു” ; വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍

മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം. ഇവര്‍ ഒന്നിച്ചപ്പോള്‍ നിരവധി ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.
കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു പെണ്ണിനെ പ്രേമിച്ചതാണ് ഇവരുടെ സൗഹൃദം ആരംഭിക്കാന്‍ കാരണമായതെന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു. കൈരളി ടിവിയുടെ ജെ.ബി ജക്ഷന്‍ എന്ന പരിപാടിക്കിടെയാണ് രസകരമായ ഈ സംഗതിയെക്കുറിച്ച് പ്രിയന്‍ മനസ്സ് തുറന്നത്.

കോളേജില്‍ പഠിക്കുന്ന സമയത്ത് പ്രിയദര്‍ശന് ഒരു പ്രണയമുണ്ടായിരുന്നു അവളെ എങ്ങനേലും വളക്കണം എന്ന വാശിയോടെ നടന്നിരുന്ന പ്രിയന് വെല്ലുവിളിയായത് മോഹന്‍ലാല്‍ ആയിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു, കാരണം ആ പെണ്ണിനെ വളയക്കാന്‍ മോഹന്‍ലാലും ശ്രമിച്ചിരുന്നതായി പ്രിയദര്‍ശന്‍ പറഞ്ഞു. സംഗതി അറിഞ്ഞപ്പോള്‍ മോഹന്‍ലാലിനെ തല്ലാന്‍ ഞാനും എന്‍റെ കൂട്ടുകാരന്‍ ശ്രീകാന്തും ചേര്‍ന്ന് പ്ലാനിട്ടിരുന്നു. നല്ല ആരോഗ്യവാനായിരുന്നു മോഹന്‍ലാല്‍. അതുകൊണ്ട് അറിയാതെ തല്ലണമായിരുന്നു. തിരിച്ച് തല്ല് വരാതെ നോക്കണം. എന്നാല്‍ ആ പ്രശ്‌നം വളരെ രമ്യമായി ശ്രീകാന്ത് തന്നെ പരിഹരിച്ചു, പ്രിയന്‍ ചിരിയോടെ പങ്കുവെയ്ക്കുന്നു,

shortlink

Related Articles

Post Your Comments


Back to top button