മലയാളികളുടെ യുവതാരം പൃഥ്വിരാജ് തന്റെ കോടികൾ വിലമതിക്കുന്ന ആഡംബര കാറിനായി കേരളാ സർക്കാരിന് നികുതിയിനത്തിൽ നൽകിയത് 43,16,800 രൂപ. 2.13 കോടി രൂപ വിലമതിക്കുന്ന ലംബോഗിനി കാറിന് കൃത്യമായ നികുതിയാണു നടന്‍ അടച്ചത്. കേരളത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ലംബോഗിനിയും ഇതാണ്. എറണാകുളം ആര്‍.ടി.ഒ. ഓഫീസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്.
പൃഥ്വിരാജ് ലംബോഗിനി സ്വന്തമാക്കും മുമ്പേ ഈ ആഢംബര വാഹനം കേരളത്തില്‍ ഇത്തരം കാറുകൾ പലരും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പോണ്ടിച്ചേരി രജിസ്ട്രേഷന്‍ ഉള്ളവയാണ്. കാറിന് ഇഷ്ട നമ്പർ ലഭിക്കാൻ താരം പരസ്യ ലേലത്തില്‍ പങ്കെടുത്ത് ആറ് ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടച്ചതും വാര്‍ത്തയായിരുന്നു.ലംബോഗിനിയുടെ ബംഗ്ലരുവിലെ ഷോറൂമില്‍ നിന്നാണ് പൃഥ്വി കാര്‍ സ്വന്തമാക്കിയത്. കര്‍ണാടകയില്‍നിന്നുള്ള താല്‍ക്കാലിക രജിസ്ട്രേഷഷന്‍ നമ്പരില്‍ പൃഥ്വിയുടെ സുഹൃത്താണ് കാര്‍ കൊച്ചിയിലെത്തിച്ചത്.
Read also:മറ്റുള്ള നടന്മാര്‍ കൃത്രിമ ചെളിയ്ക്ക് ഓര്‍ഡറിടും; പക്ഷെ മോഹന്‍ലാല്‍ ചെയ്തതിങ്ങനെ
തിരുവല്ലയില്‍ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണസ്ഥലത്തായതിനാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി പൃഥ്വിരാജിന് എത്താന്‍ കഴിഞ്ഞില്ല. പകരം ഭാര്യാപിതാവ് വിജയ് മേനോനാണു എത്തിയത്. കാറിനൊപ്പം സെല്‍ഫിയെടുക്കാന്‍ വാഹന പ്രേമികള്‍ക്കൊപ്പം മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും രംഗത്തെത്തി. ആര്‍.ടി.ഒ. റജി പി. വര്‍ഗീസ് കാറിന്റെ മുന്‍ സീറ്റില്‍ കയറി സീറ്റ് ബല്‍റ്റും ധരിച്ചിരിക്കുന്ന ചിത്രം സഹപ്രവര്‍ത്തകര്‍ പകര്‍ത്തുകയും ചെയ്തു.
ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസില്‍, സുരേഷ് ഗോപി, അമലപോള്‍ എന്നിവര്‍ തങ്ങളുടെ ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ നികുതിയിനത്തിലും ഇഷ്ട നമ്പറിനുമായി 49,16,800 രൂപ കേരളാ സർക്കാരിലേക്ക് അടച്ച പൃഥ്വിരാജ് മറ്റുതാരങ്ങൾക്കും മാതൃകയായിരിക്കുകയാണ്.
Post Your Comments