ലിസ്ബൻ: ലോകം മുഴുവൻ ചുറ്റിക്കാണാനുള്ള പൈസയ്ക്കായി കന്യകാത്വം വൻ തുകയ്ക്ക് വിൽക്കാനൊരുങ്ങി പോർച്ചുഗീസ് മോഡൽ. പെനിലോപ്പ് എന്ന ഇരുപത്തൊന്നുകാരിയാണ് തന്റെ കന്യകാത്വം വിൽക്കാൻ തയ്യാറായിരിക്കുന്നത്. രണ്ട് കോടിയിലേറെ രൂപ നൽകാൻ തയ്യാറായി ഒരാൾ എത്തിയിട്ടുണ്ടെങ്കിലും ഏകദേശം 10 കോടി രൂപയാണ് യുവതിയുടെ പ്രതീക്ഷ.
പാരീസിലെ ഒരു കോളേജിലാണിപ്പോൾ യുവതി പഠിക്കുന്നത്. താൻ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് വളർന്നതെന്നും തന്റെ ഈ തീരുമാനം ചിലപ്പോൾ മാതാപിതാക്കളെ വേദനിപ്പിച്ചേക്കാമെന്നും യുവതി വ്യക്തമാക്കി. പക്വത നേടാനോ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനോ എനിക്ക് കഴിഞ്ഞിരുന്നില്ല. കാരണം ജ്യോഷ്ഠനായിരുന്നു എന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ അവൻ ആഗ്രഹിച്ചതെല്ലാം അവൻ നേടിയിട്ടുണ്ട്. ഇത് ന്യായമല്ലെന്നും പെനിലോപ്പ് പറയുകയുണ്ടായി.
ഇതിനകം പല ഓഫറുകൾ എനിക്ക് വന്നിട്ടുണ്ട്. എന്നാൽ അവയൊക്കെ കുറവാണ്. കൂടുതൽ വലിയ ഓഫറുകളാണ് ഞാൻ പ്രതീക്ഷിക്കുന്നത്. 100 ശതമാനം ഞാൻ സുരക്ഷിതായിരിക്കും. എന്റെയൊപ്പം ബോഡിഗാർഡുകളും ഉണ്ടാകും. എന്നാൽ തന്റെ കുടുംബത്തിന്റെ കാര്യത്തിൽ മാത്രമാണ് തനിക്ക് ആശങ്കയുള്ളതെന്നും പെനിലോപ്പ് വ്യക്തമാക്കി.
Post Your Comments