ബിഗ് ബോസ് വീണ്ടും വിവാദത്തിലേക്ക്. ഷോയിൽ നടത്തുന്ന ലക്ഷ്വറി ടാസ്ക്കിനിടയില്‍ വിജയിച്ചവർ പരാജയപ്പെട്ട ടീമിന് ശിക്ഷ നല്കുന്നുണ്ടായിരുന്നു. തവള ചാട്ടമായിരുന്നു പേളിക്ക് ലഭിച്ച ശിക്ഷ. ഇത് ചെയ്തതിന് ശേഷമായിരുന്നു അതിഥിയും പേളിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടക്കത്തിലെ തര്‍ക്കം വലിയ വഴക്കിലേയ്ക്ക് മാറുകയായിരുന്നു.
തമാശരൂപേണയായാണ് ആദ്യം പേളി സംസാരിച്ചതെങ്കിലും അതിഥി ശരിക്കും ദേഷ്യത്തിലായിരുന്നു. പാത്രം കഴുകനറിയില്ല അതിഥിക്കെന്നായിരുന്നു പേളി പറഞ്ഞത്. കൂടാതെ തന്നോട് സംസാരിക്കാനെത്തുന്നവരെയെല്ലാം അതിഥി തന്റെ സൈഡിലേക്ക് വലിച്ചെടുക്കുകയാണെന്ന് പേളി പറഞ്ഞിരുന്നു.
ഇതെല്ലാം കേട്ട അതിഥി ദേഷ്യം കാരണം പൊട്ടിത്തെറിക്കുകയായിരുന്നു. രൂക്ഷമായി വിമര്‍ശിച്ച താരം സ്വന്തം ചോറില്‍ വിഷം കലക്കുന്നയാളാണു പേളിയെന്നും പറഞ്ഞു. പേളിയാണ് ഇടയ്ക്കിടയ്ക്ക് കളര്‍ മാറ്റിക്കൊണ്ടിരിക്കുന്നതെന്നും താന്‍ അങ്ങനെയല്ലെന്നും അതിഥി പറഞ്ഞിരുന്നു.
Post Your Comments