BollywoodCinemaFilm ArticlesGeneralIndian CinemaNEWSWOODs

”അവനെക്കുറിച്ച്‌ ആരെങ്കിലും മോശം പറയുന്നത് കേള്‍ക്കാനാകില്ല; അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് “പരിനീതി പറയുന്നു

സിനിമ മേഖലയിലെ മികച്ച സൗഹൃദമാണ് പരിണീതിയും അര്‍ജുന്‍ കപൂറും തമ്മിലുള്ളത്. ബോളിവുഡിലെ കട്ട ചങ്ക്സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത് തന്നെ. 2012 ല്‍ പുറത്തിറങ്ങിയ ഇഷ്ഖ്സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച്‌ പരിനീതി ഡി.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘എനിക്ക് അര്‍ജുനുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ പറയുകയാണെങ്കില്‍ അവനോട് എല്ലാ സ്വാതന്തൃവും എനിക്കുണ്ട്. അവനിട്ട് ഒരു ചവിട്ട് കൊടുത്ത് മര്യാദക്ക് നന്നായി പെരുമാറാന്‍ ആവശ്യപ്പെടാം മിണ്ടാതിരിക്കാന്‍ ആജ്ഞാപിക്കാം.അവന് എന്നോട് തിരിച്ചും അങ്ങനെ തന്നെ. ആരെങ്കിലും അവനെക്കുറിച്ച്‌ ചീത്തയായി എന്തെങ്കിലും പറഞ്ഞാല്‍ അവന് വേണ്ടി വാദിക്കാന്‍ ഞാന്‍ മുന്‍പന്തിയിലുണ്ടാകും. അര്‍ജുന് വേണ്ടി ഒരാളെ കൊല്ലാന്‍ വരെ ഞാന്‍ തയ്യാറാകും. എനിക്ക് അര്‍ജുനെക്കുറിച്ചാരും മോശം പറയണത് കേള്‍ക്കാനാകില്ല. കാരണം അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് “പരിനീതി പറഞ്ഞു. സദീപ് ഓര്‍ പിങ്കി ഫറാര്‍, നമസ്തെ കാനഡ തുടങ്ങിയവയാണ് ഇരുവരും ഒരുമിച്ചു അഭിനയിക്കുന്ന അടുത്ത ചിത്രങ്ങള്‍.

നയന്‍താരയുടെ പ്രാര്‍ത്ഥനയും വിഘ്​നേഷിനു തുണയായില്ല!

shortlink

Related Articles

Post Your Comments


Back to top button