മലയാള ഭാഷ പൊതുവെ പ്രയാസമേറിയതെന്നാണ് അന്യഭാഷക്കാർ പറയുന്നത്.എന്നാൽ കട്ടിയേറിയ ഭാഷയായിരുന്നിട്ടും മലയാള സിനിമയിൽ ചില അന്യഭാഷാതാരങ്ങൾ പാട്ടുകൾ പാടിയിട്ടുണ്ട്.അവയൊക്കെത്തന്നെ ഹിറ്റാവുകയും ചെയ്തിട്ടുണ്ട് ,ആ പാട്ടുകളൊക്കെ പാടിയ താരങ്ങളെയും പാട്ടുകളെയും പരിചയപ്പെടാം.
ശ്രീവിദ്യ
പഴയകാല തമിഴ്നടൻ കൃഷ്ണമൂർത്തിയുടെയും കർണാടക സംഗീതജ്ഞ എം. എൽ. വസന്തകുമാരി യുടെയും മകളായി ജനിച്ച ചെന്നൈ സ്വദേശിനി ശ്രീവിദ്യ ആദ്യമായി പാടിയ മലയാളചിത്രം, പ്രേം നസീർ നായകനായ ‘അയലത്തെ സുന്ദരി’. പിന്നീട് രതിലയം, നക്ഷത്രത്താരാട്ട് തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുള്ള ശ്രീവിദ്യ അറിയപ്പെടുന്ന ഒരു കർണാടക സംഗീതജ്ഞ കൂടിയാണ്.
പ്രകാശ് രാജ്
ഇന്ത്യയിലെ അറിയപ്പെടുന്ന നടന്മാരിലൊരാളായ ഈ കർണാടക സ്വദേശി, ‘അച്ചായൻസ്’ എന്ന ജയറാം ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഗായകനായി അരങ്ങേറ്റം കുറിച്ചത്. ‘ചേക്കേറാൻ ഒരു ചില്ല’ എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ പാടിയ ‘പാൽക്കാരിപ്പെണ്ണേ പാലൊന്നുതായോ’ എന്ന ചെറുഗാനമാണ് പ്രകാശ് രാജ് അച്ചായൻസിൽ പാടിയത്. ഇതിനു മുൻപ് ‘സൈസ് സീറോ’ എന്ന തെലുങ്ക് ചിത്രത്തിലും ഇദ്ദേഹം പാടിയിട്ടുണ്ട്.
ആൻഡ്രിയ
‘അന്നയും റസൂലും’ എന്ന ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ആൻഡ്രിയ .താരം പാടിയ ആദ്യ മലയാള ഗാനവും ഇതേ ചിത്രത്തിലായിരുന്നു. ‘കണ്ടോ കണ്ടോ’ എന്ന പാട്ടിലൂടെ മലയാളവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചു. പിന്നീട് മോഹൻലാലിൻറെ ‘പെരുച്ചാഴി’യിലെ പോ മോനെ ദിനേശാ എന്ന പാട്ട് പടിയിരുന്നെകിലും ചില സാങ്കേതിക കാരണങ്ങളാൽ സിനിമയിൽ ഉൾപ്പെടുത്തിയില്ല.
Read also:മലയാളത്തിൽ ഒറ്റച്ചിത്രംകൊണ്ട് പ്രശസ്തിനേടിയ താരങ്ങൾ ഇവരാണ്
മേഘ്‌ന രാജ്
പല കന്നടസിനിമയിലും പാടിയിട്ടുള്ള ഈ ബാംഗ്ലൂർ സ്വദേശിയായ മേഘ്‌ന രാജ് 2014 ൽ റിലീസായ ‘100 ഡിഗ്രി സെൽഷ്യസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഗായിക എന്ന നിലയിൽ അരങ്ങേറ്റം കുറിച്ചു. ഗോപി സുന്ദർ ഒരുക്കിയ ‘പച്ച മഞ്ഞ ചുവപ്പു വർണ’ എന്ന പാട്ട് ഗോപി സുന്ദർ, ശ്വേതാ മേനോൻ, ഭാമ, അനന്യ എന്നിവരോടൊപ്പമാണ് മേഘ്ന പാടിയത്.
റാഷി ഖന്ന
തെലുങ്ക് സിനിമയിലെ മിന്നും താരമായ റാഷി ഖന്ന, തന്റെ ആദ്യ മലയാള ചിത്രമായ ‘വില്ലനി’ലൂടെ ഗായിക എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. മോഹൻലാൽ നായകനായെത്തുന്ന ഈ ചിത്രത്തിന്റെ ‘കാണെ കാണെ’ എന്ന് തുടങ്ങുന്ന പ്രോമോ സോങ് ആണ് നടി പാടിയിരിക്കുന്നത്. 2014 ൽ റിലീസായ ‘ജോറു’ എന്ന തെലുങ്ക് ചിത്രത്തിലും റാഷി പാടിയിട്ടുണ്ട്.
Post Your Comments