CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

”ഭയപ്പെട്ടാണ് പതിനാല് കൊല്ലം ഞാന്‍ ജീവിച്ചത്” സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തുന്നു

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഒടിയന്‍, രണ്ടാമൂഴം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് പശ്രസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ്. ഓടിയനിലെ മാണിക്യന്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാണ്. വലിയ മുതല്‍ മുടക്കില്‍ ഒരുക്കുന്ന ഈ ചിത്രം മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധികളാണ് തന്റെ പ്രചോദനമെന്നു സംവിധായകന്‍ തുറന്നു പറയുന്നു. കപ്പ ടി.വിയുടെ ഹാപ്പിനെസ് പ്രൊജക്ടിലാണ് ശ്രീകുമാര്‍ മേനോന്‍ തന്റെ ആ പഴയകാലം ഓര്‍ത്തെടുത്തത്. ജീവിതത്തില്‍ എന്ത് പ്രതിസന്ധി വന്നാലും തരണം ചെയ്യാനുള്ള ഊര്‍ജ്ജം തനിക്ക് ഭൂതകാലത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

”ഭയപ്പെട്ടാണ് ഞാന്‍ ഒരു പതിനാല് കൊല്ലം ജീവിച്ചത്. ഞാന്‍ കാരണം ദുഖിക്കുന്ന എന്റെ കുടുംബത്തിന്റെ ഗതിയോര്‍ത്തായിരുന്നു അത്. എന്നെ വിശ്വസിച്ച്‌ വിവാഹം കഴിച്ച എന്റെ ഭാര്യ, ഞങ്ങളുടെ ചെറിയ കുഞ്ഞ്, ആരുടെയും മുന്‍പില്‍ തലകുനിക്കാതെ ജീവിച്ച അച്ഛന്റെയും അമ്മയുടെയും അവസ്ഥ എല്ലാം ഓര്‍ത്ത് ഭയമായിരുന്നു. കടബാധ്യതയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞാന്‍ വീണ്ടും കടംവാങ്ങി. കടക്കാരെ പേടിച്ച്‌ എന്റെ വീടിന് പുറകിലുള്ള വീട്ടില്‍ ബൈക്ക് വച്ച്‌ മതിലുചാടി അടുക്കള വാതിലിലൂടെയാണ് ഞാന്‍ വീട്ടിലേക്ക് കയറിയത്. മാസങ്ങളോളം. കടക്കാര്‍ വീട്ടില്‍ വരുമായിരുന്നു. ഭയം ഒരു ഘട്ടത്തില്‍ ധൈര്യമായി മാറി. ജീവിതത്തില്‍ വാശി തോന്നി. എനിക്ക് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പലതും തെളിയിക്കണമായിരുന്നു എന്നോടും.

എത്രയോ രാത്രികളില്‍ ഞാന്‍ പാലക്കാട് കോട്ടമൈതാനത്ത് ഇരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഒരുപാട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ആത്മവിശ്വാസം ലഭിക്കാന്‍ ആരെയും ആശ്രയിച്ചിട്ട് കാര്യമില്ല. അങ്ങനെയാണ് ആത്മീയതയിലേക്ക് കടക്കുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത് കമ്മ്യൂണിസവും എസ്.എഫ്.ഐയും എന്റെ തലയ്ക്കു പിടിച്ചിരുന്നു. പക്ഷേ ഞാന്‍ ദൈവ നിഷേധി ആയിരുന്നില്ല. ആത്മീയതയാണ് എന്റെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ എന്നെ സഹായിച്ചത്. ഒരു ഉത്സവപിരിവിന് പോയപ്പോഴാണ് ഞാന്‍ കല്യാണ്‍ സാമിയെ ആദ്യമായി കാണുന്നത്. അത് എന്റെ ജീവിതം മാറ്റിമറിച്ചു.”

ഒടിയന്‍ മാണിക്യന്‍റെ ഗുരുവാകുന്നത് മമ്മൂട്ടിയാണോ? സംവിധായകന്‍ പറയുന്നതിങ്ങനെ

shortlink

Related Articles

Post Your Comments


Back to top button