CinemaGeneralIndian CinemaMollywoodNEWSWOODs

മമ്മൂട്ടിയുടെ കയ്യില്‍ ഇരിക്കുന്ന കുഞ്ഞ് ദുല്‍ഖര്‍ അല്ല; ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ

കഴിഞ്ഞ കുറച്ചു ദിവസമായി മമ്മൂട്ടിയുടെ കയ്യില്‍ ഒരു കുഞ്ഞ് ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഒരു ആരാധകന്‍ ’വാപ്പച്ചിയുടെ മകന്‍ ദുല്‍ഖര്‍. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു’ എന്ന കമന്റോടെ പങ്കുവച്ച ഈ ചിത്രം വളരെ പെട്ടന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ അല്‍പ സമയത്തിനകം ‘ആ കുട്ടി താനല്ലെന്ന് വെളിപ്പെടുത്തി’ ട്വീറ്റിന് മറുപടിയുമായി ദൂല്‍ഖര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ചിത്രത്തിലുള്ള യഥാര്‍ത്ഥ കുട്ടി താനാണെന്ന് വ്യക്തമാക്കിക്കൊണ്ട് നിഖില്‍ ഇഖ്ബാല്‍ എന്ന യുവാവ് ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തുന്നത്.

എറണാകുളത്ത് ഒരു ഷോപ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോള്‍ കുഞ്ഞായിരിക്കുന്ന തന്നെ എടുപ്പിച്ച് ഉമ്മ പകര്‍ത്തിച്ചതാണ് ഈ ഫോട്ടോയെന്ന് പറഞ്ഞാണ് യുവാവ് രംഗത്തെത്തിയത്. നിഖില്‍ ഇക്ബാല്‍ എന്ന യുവാവാണ് ഫോട്ടോയില്‍ കാണുന്നത് താനാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

നിഖിലിന്റെ കുറിപ്പ്

നിഖില്‍ ഇക്ബാല്‍ എന്ന എന്നെ, ഒരു വയസ്സുള്ളപ്പോള്‍ ‘മമ്മൂട്ടി’ എടുത്ത ഫോട്ടോയാണിത്. 2012 ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്യുകയുണ്ടായി. ഈ പോസ്റ്റിന് മുമ്പ് ഇങ്ങനെയൊരു ഫോട്ടോ ഓണ്‍ലൈനില്‍ പ്രചരിച്ചിട്ടില്ല.

‘ഒരു വയസുള്ളപ്പോള്‍ മമ്മൂട്ടി എടുത്തിട്ടുണ്ട് എന്നത് ആന കാര്യമല്ല എങ്കിലും, കുടുംബ ആല്‍ബത്തിലെ ഫോട്ടോ മറ്റൊരാളുടെ പേരില്‍ പ്രചരിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി! 2012 ജനുവരിയില്‍ എന്റെ ഫാമിലി ആല്‍ബത്തില്‍ നിന്ന് ഷെയര്‍ ചെയ്തതാണ് ഈ ഫോട്ടോ. അതിന് മുന്‍പ് ഇങ്ങനൊരു ചിത്രം ഓണ്‍ലൈനില്‍ വന്നിട്ടില്ല.

കുറെ സിനിമാ, എഫ്ബി പേജുകളെല്ലാം കൂടി ഇത് ദുല്‍ഖര്‍ സല്‍മാനാണെന്ന് അടിച്ചിറക്കി. എന്റെ ഭാഗത്തും തെറ്റുണ്ട്, വാട്ടര്‍ മാര്‍ക്ക് ചെയ്‌തേ ഇതൊക്കെ പുറത്ത് വിടാന്‍ പാടുണ്ടായിരുന്നുള്ളൂ. ദുല്‍ഖര്‍ തന്നെ പ്രതികരിച്ച സ്ഥിതിക്ക് ഈ വിഷയം ഇവിടെ അവസാനിക്കുമെന്ന് കരുതുന്നു’ എന്നും നിഖില്‍ ഇഖ്ബാല്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button