CinemaKollywoodNEWS

അസമയത്തെ ചിത്രീകരണം വേണ്ടെന്ന് നയന്‍‌താര; കാരണം ഇതാണ്!

തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നായികമാരില്‍ ഒരാളാണ് നയന്‍ താര, ഒരുകാലത്ത് അതീവ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തു ശ്രദ്ധ നേടിയ നേടിയ നയന്‍സിപ്പോള്‍ ഗ്ലാമറസ് വേഷങ്ങളോട് നോ പറഞ്ഞു ശീലിക്കുന്നതായാണ് വിവരം, നായിക പ്രധാന്യമില്ലാത്ത ഒരു സിനിമകളും സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

സംവിധായകന്‍ വിഘ്നേശ് ശിവയുമായുള്ള വിവാഹം ഉടനെ ഉണ്ടാകുമെന്നാണ് താരത്തിന്റെ പേരില്‍ പ്രചരിക്കുന്ന മറ്റൊരു വാര്‍ത്ത. വിവാഹത്തിനു മുന്നോടിയായി ചില നിബന്ധനകളും താരം മുന്നോട്ടു വയ്ക്കുകയാണ് ഗ്ലാമറസ് ആയുള്ള രംഗങ്ങളില്‍ അഭിനയിക്കാനാകില്ല എന്ന തീരുമാനത്തിനൊപ്പം സംവിധായകരെ ആശയകുഴപ്പത്തിലാക്കിയ മാറ്റൊരു തീരുമാനവും താരം എടുത്തിയിരിക്കുകയാണ്, ഇനിമുതല്‍ വൈകിയുള്ള രാത്രികാല ചിത്രീകരണങ്ങളോടു സഹകരിക്കില്ലെന്നും നയന്‍താര വ്യക്തമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button