BollywoodCinemaIndian CinemaLatest NewsWOODs

സിനിമാ കുടുംബത്തില്‍നിന്നു വന്നതുകൊണ്ടു മാത്രം അയാള്‍ക്ക് കോടികള്‍ നല്‍കുന്നത് ശരിയല്ല; വിമര്‍ശനവുമായി നടന്‍

താര പുത്രന്മാര്‍ അരങ്ങുവാഴുന്ന ഇടമായി സിനിമാ ലോകം മാറിക്കഴിഞ്ഞു. സിനിമാ കുടുംബത്തില്‍ നിന്നും വന്നു എന്ന പേരില്‍ ഒരു നടന് കോടികള്‍ പ്രതിഫലം ചെയ്യുന്നത് നല്ലതെന്ന് ബോളിവുഡ് താരം നവാസുദീന്‍ സിദ്ധി. ബോളിവുഡിലെ വിവാദ നടനായി മാറിയിരിക്കുകയാണ് നവാസുദീന്‍ സിദ്ധി. ആത്മകഥാ രചനയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ താരം തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇത് പറയുന്നത്.

Image result for nawazuddin sidd

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ .. ”ഒരു നല്ല നടന്‍ എന്തുതന്നെയായാലും ശ്രദ്ധിക്കപ്പെടും. ഒരാള്‍ സിനിമാ കുടുംബത്തില്‍നിന്നു വന്നു എന്നതുകൊണ്ടു മാത്രം അയാള്‍ക്ക് കോടികള്‍ റേറ്റ് നല്‍കുന്നതിനോടാണ് എനിക്ക് പ്രശ്‌നം. അയാള്‍ ഒരുപക്ഷേ, ഒരു നല്ല നടനായിരിക്കാം. എന്നാലും ആ രീതി ശരിയല്ല. ആദ്യം അയാള്‍ കഴിവു തെളിയിക്കട്ടെ. എന്തുകൊണ്ട് നല്ല നടന്മാര്‍ക്ക് നല്ല റേറ്റ് കൊടുക്കാന്‍ ആരും തയ്യാറാവുന്നില്ല? ഏറ്റവും കൂടുതല്‍ തുക കിട്ടുന്ന നടനാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് പണം വേണമെന്നുള്ളതുകൊണ്ടല്ല അത്. എന്റെ അഭിനയത്തിനാണ്, ആളുകളെ രസിപ്പിക്കാനുള്ള എന്റെ കഴിവിനാണ് എനിക്ക് പണം തരുന്നത്.”

shortlink

Related Articles

Post Your Comments


Back to top button