Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaFilm ArticlesLatest NewsMollywoodMovie GossipsNEWSNostalgiaWOODs

നായിക അനിഷ്ടം പ്രകടിപ്പിച്ചു; ഡബ്ബിങ് ഉപേക്ഷിച്ച് മമ്മൂട്ടി മടങ്ങി

മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. എന്നാൽ തന്റെ കരിയറിലെ ആദ്യ കാലങ്ങളിൽ മമ്മൂട്ടിയ്ക്ക് അഭിനയിക്കാൻ നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ എങ്ങനെയെങ്കിലും സിനിമാ ഫീൽഡിൽ പിടിച്ചു നിൽക്കണമെന്ന ആഗ്രഹമാണ് മമ്മൂട്ടിയുടെ വിജയത്തിന് പിന്നിൽ. മമ്മൂട്ടിയുടെ ആദ്യ കല ചിത്രങ്ങളിൽ ഒന്നാണ് സ്‌ഫോടനം. സുകുമാരന്‍ ,ഷീല , സോമന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തെ ക്കുറിച്ചു അണിയറയിൽ ഒരു ഗോസിപ്പ് പ്രചരിച്ചിരുന്നു.

mammootty-sheela

അവളുടെ രാവുകള്‍ക്ക്‌ നാല്‍പത് വയസ്

മമ്മൂട്ടി തുടക്കകാലത്തെ ചിത്രം ആയത് കൊണ്ട്ഡബ്ബിങ് ശരിയായില്ല മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു സ്‌ഫോടനത്തിന്‍റെ ഡബ്ബിംഗ്. ചിത്രത്തില്‍ നായികയായ ഷീലയുടെ സഹോദരനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മമ്മൂട്ടിയും ഷീലയും തമ്മിലുള്ള കോമ്പിനേഷന്‍ സീനിൽ മമ്മൂട്ടിയുടെ ഡബിംഗ് മാത്രം ശരിയാവാവുന്നില്ല.തുടക്കകാരനായ മമ്മൂട്ടിയ്ക്ക് അത്രപെട്ടെന്ന് വഴങ്ങുന്ന രീതിയിലായിരുന്നില്ല സ്‌ഫോടനത്തിലേ സംഭാഷണങ്ങള്‍. അതായിരുന്നു ഒരു പ്രശ്നം.

പക്ഷേ , മമ്മൂട്ടി എത്ര ശ്രമിച്ചിട്ടും ഒറ്റ ടേക്ക് പോലും ഒക്കെയാവുന്നില്ല . നിരവധി തവണ ഡബിംഗില്‍ മമ്മൂട്ടി തെറ്റ് ആവര്‍ത്തിച്ചപ്പോള്‍ നായികയായ ഷീല അസ്വസ്ഥയായി. ഒടുവിൽ ഏറെ വേദനയോടെ മമ്മൂട്ടി ഡബ്ബ് ചെയ്യാതെ സ്റ്റുഡിയോയില്‍ നിന്നിറങ്ങുകയായിരുന്നു. പിന്നീട്,സ്‍ഫോടനത്തില്‍ മമ്മൂട്ടിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് അന്തിക്കാട് മണിയായിരുന്നു.

അവര്‍ നടിമാരോട് അശ്ലീലം പറയും, സ്പര്‍ശനവും ഉണ്ടാകും ; പത്മപ്രിയ

shortlink

Related Articles

Post Your Comments


Back to top button