ഒടിയന് സിനിമയിലെ മോഹന്‍ലാലിന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. നിഗൂഡതകള്‍ നിറഞ്ഞ മുഖഭാവത്തോടെ നില്ക്കുന്ന നായകന്റെ ലുക്ക് ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.
മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ സിനിമ എന്ന വിശേഷണത്തോടെ എത്തുന്ന ഒടിയന്റെ ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. മോഹന്‍ലാലിനെ കൂടാതെ പ്രകാശ് രാജ്, നരേന്, സിദ്ദിക്ക്, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഫാന്റസി ത്രില്ലറായാണ് ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഒടിയന് ഓണത്തിന് തിയറ്ററുകളില്‍ എത്തും.
Post Your Comments