CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മോഹന്‍ലാലിനോട് ചെയ്തത് തെറ്റ്; വെളിപ്പെടുത്തലുമായി ജയരാജ്‌

മലയാള സിനിമയുടെ വിസ്മയം മോഹന്‍ലാലും ജയരാജും ഇതുവരെയും ഒന്നിച്ചിട്ടില്ല. അതിന്റെ കാരണം ഒരു ചാനല്‍ അഭിമുഖത്തില്‍ സംവിധായകന്‍ ജയരാജ് വ്യക്തമാക്കുകയാണ്. മോഹന്‍ലാലുമായി ഒരു സിനിമ തീരുമാനിച്ചിരുന്നു. പക്ഷെ അത് നടക്കാതെ പോകുകയായിരുന്നുവെന്നും ജയരാജ് പറയുന്നു.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ .. ”ദേശാടനത്തിന് ശേഷം മോഹന്‍ലാലിന്റെ കമ്പനി എനിക്ക് ഒരു സിനിമ ഓഫര്‍ ചെയ്യുകയായിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാനായിരുന്നു ആലോചിച്ചത്. കോസ്റ്റ്യൂം വാങ്ങിച്ചിരുന്നു. പാട്ടുകളുടെ റെക്കോര്‍ഡും നടന്നിരുന്നു. പക്ഷേ എന്റെ ജീവിതത്തിലുണ്ടായ ഒരു സാഹചരച്യത്തില്‍ ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. അതൊരു പക്ഷേ അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. പിന്നീട് പല തിരക്കഥകളും അദ്ദേഹത്തിന് നല്‍‌കിയെങ്കിലും അത് മുന്നോട്ടുപോയില്ല- ജയരാജ് പറയുന്നു. അന്ന് സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം കുടുംബവുമൊത്ത് ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നു. അവിടെ നിന്ന് സിനിമ ചെയ്യാനായി അദ്ദേഹം മടങ്ങി വരുകയായിരുന്നു.

ഇവിടെ എത്തിയപ്പോഴാണ് സിനിമ ഉപേക്ഷിച്ചത് അദ്ദേഹം അറിയുന്നുത്. അദ്ദേഹം ഒന്നേ പറഞ്ഞുള്ളൂ, നേരത്തെ ഒന്ന് പറയാമായിരുന്നില്ലേ.. എന്റെ ഭാഗത്തുണ്ടായ തെറ്റാണ് അത്. അദ്ദേഹം തയ്യാറാണെങ്കില്‍ സിനിമ ചെയ്യാന്‍ തയ്യാറാണ്- ജയരാജ് പറയുന്നു.

“ഞാനും മോഹന്‍ലാലും ഒരേ പെണ്ണിനെ പ്രേമിച്ചിരുന്നു” ; വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍

shortlink

Related Articles

Post Your Comments


Back to top button