താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതോടെ ആ കസേരയിലേക്ക് മോഹന്‍ലാല്‍ തിരഞ്ഞെടുക്കുകപ്പെട്ടിരിക്കുകയാണ്. സിനിമാ രംഗത്ത് നിന്നുള്ള പല താരങ്ങളുടെയും പേരുകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേട്ടെങ്കിലും ഒടുവില്‍ മോഹന്‍ലാല്‍ തന്നെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ മുന്നോട്ട് വരികയായിരുന്നു, മലയാള സിനിമയിലെ എല്ലാ താരങ്ങളും മോഹന്‍ലാലിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.
ആരോഗ്യ സ്ഥിതി മോശമായ സാഹചര്യത്തില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഇന്നസെന്റ് തീരുമാനിച്ചപ്പോള്‍ മോഹന്‍ലാല്‍ അത് സ്വാഗതം ചെയ്തിരുന്നു, ഇന്നസെന്റിന്റെ മോശമായ ആരോഗ്യ സ്ഥിതി മോഹന്‍ലാലിനെ സ്വാധീനിക്കുകയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാമെന്ന് ഇന്നസെന്റിനു മോഹന്‍ലാല്‍ വാക്ക് നല്കി എന്നുമാണ് പറയപ്പെടുന്നത്. ഇന്നസെന്റും മധുസാറുമൊക്കെ ഈ സ്ഥാനത്തിരുന്ന് തങ്ങളുടെ കടമകളും കാര്യങ്ങളുമൊക്കെ കൃത്യമായി നിര്‍വഹിച്ചിരുന്നുവെന്നും ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.
Post Your Comments