അനേകം സിനിമകളില്‍ മോഹന്‍ലാല്‍- നെടുമുടി വേണു കൂട്ടുകെട്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും, കണ്ണുകളെ ഈറനണിയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍- നെടുമുടി വേണു ടീം അച്ഛനും മകനുമായി അഭിനയിച്ച ഹൃദയസ്പര്‍ശിയായ കുടുംബ ചിത്രമായിരുന്നു 2003-ല്‍ പുറത്തിറങ്ങിയ ‘ബാലേട്ടന്’. വി.എം വിനു സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ടി. എ ഷാഹിദായിരുന്നു ചിത്രത്തിന്റെ തിരക്കഥ.
ചിത്രത്തിലെ നെടുമുടിയുടെ അച്ഛന് കഥാപാത്രത്തിനു ഒരു പ്രത്യേക സാഹചര്യത്തില്‍ മറ്റൊരു ബന്ധത്തെക്കുറിച്ച് മകനോട് തുറന്നു പറയേണ്ടി വരികയും കാര്യങ്ങളെല്ലാം തുറന്നു പറയുന്ന അവസരത്തില്‍ അച്ഛന് കുഴഞ്ഞു വീണു മരിക്കുകയും ചെയ്യുന്നതോടെ ആ കുടുംബത്തിന്റെ ചുമതല മകന് ഏറ്റെടുക്കേണ്ടി വരുന്നതും അതിനെ തുടര്‍ന്ന് അത്താണിപറമ്പില്‍ ബാലചന്ദ്രന്റെ കുടുംബത്തില്‍ നടക്കുന്ന പ്രശ്നങ്ങളുമാണ് ‘ബാലേട്ടന്’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
കഴിഞ്ഞ ദിവസം അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ലാല്‍ സലാം ഷോയില്‍ ‘ബാലേട്ടന്’ എന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളായിരുന്നു പങ്കുവെച്ചത്, പ്രോഗ്രാമിലേക്ക് നെടുമുടി വേണുവിനെ മോഹന്‍ലാല്‍ സ്വാഗതം ചെയ്തതും തന്റെ സ്വതസിദ്ധമായ ശൈലിയോടെ മോഹന്‍ലാല്‍, കഥാപാത്രമായി നിന്ന് കൊണ്ട് നെടുമുടി വേണുവിനെ തമാശരൂപേണ കുറ്റപ്പെടുത്തി സംസാരിച്ചു,
വലിയൊരു കുടുംബത്തിന്റെ ചുമതല എന്നെ ഏല്‍പ്പിച്ച് കടന്നു പോയത് ശരിയായില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
നെടുമുടി വേണു തന്റെ സ്വതസിദ്ധമായ ശൈലിയോടെ അതിനു മറുപടിയും നല്കി.
“അന്നത് പറയാതെ ഇരുന്നു എന്ന് വിചാരിക്കുക, ഇയാള്‍ തട്ടിപോകുകയും ചെയ്തു. അങ്ങനെയൊരു അവസ്ഥയില്‍ ഉണ്ടാകാവുന്ന വലിയൊരു ദുരന്തമുണ്ട്. മകനോട് അത് പറഞ്ഞു എന്നുള്ളതാണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും” അദ്ദേഹം മറുപടി നല്കി.
ഒരു പ്രോഗ്രാമിന്റെ വേദിയില്‍ ‘ബാലേട്ടന്’ എന്ന ചിത്രത്തിലെ അച്ഛനും മകനുമായി ഇരുവരും ഒരിക്കല്‍ കൂടി അഭിനയിച്ചത് പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമായി മാറി.
Post Your Comments