CinemaGeneralKollywoodNEWS

നയന്‍താരയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച്; നയന്‍താര വരുത്തിവെച്ച പ്രശ്നം ഇങ്ങനെ!

പുതിയ ചിത്രത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് കോളിവുഡ് സുന്ദരി നയന്‍‌താര . തമിഴ്നാട്ടില്‍ സിനിമാ സമരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നയന്‍താരയുടെ പുതിയ ചിത്രം റിലീസ് ചെയ്തത് നിര്‍മ്മാതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. പുതിയ നിയമം എന്ന മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പാണ്‌ തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയത്.

ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള നയന്‍താരയുടെ ശക്തമായ ഈ സ്ത്രീ വേഷം കോളിവുഡില്‍ വലിയ വിജയം നേടുമെന്നു അണിയറ പ്രവര്‍ത്തകര്‍ക്ക് വിശ്വാസമുണ്ടായിരുന്നു, പക്ഷെ സിനിമാ സമരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സമരത്തിനു പിന്തുണ നല്‍കിയവര്‍ നയന്‍താരയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ സാഹചര്യം വരെ തമിഴ് നാട്ടില്‍ അരങ്ങേറിയിരിക്കുകയാണ്. എന്നാല്‍, ഈ സമരത്തോട് എല്ലാ നിര്‍മാതാക്കള്‍ക്കും യോജിപ്പില്ല. നയന്‍താര ഈ സിനിമയിലെ ഒരു അഭിനേതാവ് മാത്രമാണ്. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ പ്രശ്നത്തിന് അവര്‍ എങ്ങനെ ഉത്തരവാദിയാകും എന്നാണ് എതിര്‍ വിഭാഗക്കാരുടെ ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button