മമ്മൂട്ടിയാണോ മോഹന്‍ലാലോ ആരാണ് മികച്ച നടന്‍ എന്നത് കാലങ്ങളായി നമ്മള്‍ കേള്‍ക്കുന്ന ചോദ്യമാണ്. ഇന്ന് മലയാള സിനിമാ രംഗത്തുള്ള എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം നേരിട്ടിട്ടുണ്ടാകും. ഓരോരുത്തര്‍ക്കും വ്യത്യസ്ഥമായ ഉത്തരമോ വിശകലനങ്ങളോ ആകും ഇക്കാര്യത്തില്‍ നല്‍കാനുണ്ടാകുക.
ഒരിക്കല്‍ ഒരു ടിവി അഭിമുഖത്തില്‍ വച്ച് സംവിധായകന്‍ രഞ്ജിത്തിനും ഇതേ ചോദ്യം നേരിടേണ്ടി വന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്,
” സംശയമില്ല, മമ്മൂട്ടി തന്നെയാണ് മികച്ച നടന്‍. രണ്ടു പേരുമായിട്ടും അടുത്ത ബന്ധമാണ് എനിക്കുള്ളത്, പക്ഷെ മമ്മൂട്ടിയാണ് മികച്ച നടന്‍ എന്ന് ഞാന്‍ പറയുന്നതിന് വ്യക്തമായ കാരണമുണ്ട്. മോഹന്‍ലാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏതാണ്ട് ഒരേ ആള്‍ക്കാരുടെ കൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന് താല്പര്യമുള്ള ചില സംവിധായകരുണ്ട്. അവരുടെ സിനിമകളിലാണ് അദ്ദേഹം കൂടുതലും അഭിനയിക്കുക. പുറത്തു നിന്നൊരാള്‍ വന്നാല്‍ ലാലിനെ കാണാന്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. അദ്ദേഹത്തെ അത്ര പെട്ടെന്ന് കാണാന്‍ പറ്റില്ല. എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല. കഥ കേള്‍ക്കുന്നതും തിരുമാനങ്ങളെടുക്കുന്നതുമെല്ലാം മമ്മൂട്ടി നേരിട്ടാണ്. ആര്‍ക്കും അദ്ദേഹത്തെ കാണാം. ഏതെങ്കിലും ഒരു നവാഗതന്‍റെ കയ്യില്‍ തനിക്ക് പറ്റിയ കഥ ഉണ്ടെന്നറിഞ്ഞാല്‍ അയാളുടെ വീട് തപ്പിപ്പിടിച്ച് ചെന്ന് കഥ കേള്‍ക്കുന്ന സ്വഭാവക്കാരന്‍ കൂടിയാണ് അദ്ദേഹം. എപ്പോഴും മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്ന, പുതിയ ആള്‍ക്കാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയാണ് നല്ല നടന്‍ എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല.”
രാവണപ്രഭു, സ്പിരിറ്റ്, ലോഹം എന്നി സിനിമകള്‍ മോഹന്‍ലാലിന്‍റെ കൂടെ ചെയ്ത സംവിധായകനാണ് രഞ്ജിത്ത്. പലേരി മാണിക്യം, പ്രജാപതി, കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റ്, പുത്തന്‍ പണം എന്നി ചിത്രങ്ങള്‍ അദ്ദേഹം മമ്മൂട്ടിയുടെ കൂടെയും ചെയ്തു.
Post Your Comments