മലയാളത്തിന്റെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും ചിത്രങ്ങളില്‍ മികച്ച വേഷങ്ങളില്‍ പലപ്പോഴും മണിയന്‍ പിള്ള രാജുവും കാണാറുണ്ട്. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മണിയന്‍ പിള്ള നിര്‍മ്മാതാവായും തിളങ്ങുന്ന വ്യക്തിയാണ്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്ത ഭദ്രം, ചോട്ടാമുംബൈ, പാവാട തുടങ്ങി പത്തോളം ചിത്രങ്ങൾ നിർമ്മിച്ച രാജുവിന്റെ ജീവിതത്തില്‍ വലിയ പരാജയമായ ഒരു മമ്മൂട്ടി ചിത്രമാണ് അനശ്വരം.
മമ്മൂട്ടി നായകനായ സാമ്രാജ്യം എന്ന ചിത്രം വൻ വിജയം നേടിയ സമയത്ത് ആ ചിത്രം ഒരുക്കിയ ജോമോനെയും മമ്മൂട്ടിയും വീണ്ടും ഒന്നിപ്പിച്ചു പുതിയ വിജയം നേടാന്‍ രാജു ശ്രമിച്ചു. രാജുവിന്റെ ആഗ്രഹമാണ് അനശ്വരം എന്ന ചിത്രം. പക്ഷെ സാമ്രാജ്യത്തിന്‍റെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ തെറ്റി. ഈ ചിത്രം സാമ്പത്തികമായി വൻ പരാജയം ആയിരുന്നു. അതിനു കാരണം മോഹന്‍ലാലിന്‍റെ രണ്ടു ചിത്രങ്ങളായിരുന്നു.
അനശ്വരം പ്രദര്‍ശനത്തിനെത്തിയ അതെ സമയത്താണ് മോഹന്‍ലാലിന്‍റെ കിലുക്കവും അങ്കിള്‍ ബണ്ണും റിലീസായത്. കിലുക്കം ബ്ലോക്ക് ബസ്റ്റർ ആയപ്പോൾ അങ്കിൾ ബൺ മികച്ച വിജയവും നേടി. ഈ മമ്മൂട്ടി ചിത്രത്തിന്റെ പരാജയം രാജുവിന് സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്തു
Post Your Comments