താര വിവാഹങ്ങള്‍ മാധ്യമങ്ങള്‍ ഇപ്പോഴും ആഘോഷമാക്കാറുണ്ട്. എന്നാല്‍ രഹസ്യമായി ചില താരങ്ങള്‍ വിവാഹിതാരായി ആരാധകരെ അത്ഭുതപ്പെടുത്തി. അവരില്‍ ചിലരേ പരിചയപ്പെടാം
പൃഥിരാജ് സുകുമാരന്‍: മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ പൃഥിയും സുഹൃത്ത് സുപ്രിയയും തമ്മിലുള്ള വിവാഹം വളരെ രഹസ്യമായാണ് 2011ല്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അലങ്കൃത എന്നൊരു കുഞ്ഞു ഇവര്‍ക്കുണ്ട്.
ചാര്‍മിള : തൊണ്ണൂറുകളില്‍ മലയാളത്തില്‍ നിറഞ്ഞു നിന്ന നടിയാണ് ചാര്‍മിള. നടനും അവതാരകനുമായ കിഷോര്‍ സത്യയുമായി 1995ല്‍ രഹസ്യ വിവാഹം നടന്നിരുന്നു. 2006 ല്‍ മറ്റൊരു വിവാഹം നടത്തിയ ചാര്‍മിള 2016ല്‍ സാ വിവാഹത്തില്‍ നിന്നും മോചനം നേടി.
സായി കുമാര്‍ : മലയാളത്തില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങുന്ന സായി കുമാരും നടി ബിന്ദു പണിക്കരും രഹസ്യ വിവാഹം നടത്തിയ ദമ്പതികളാണ്.
അനന്യ: യുവ നടിമാരില്‍ ശ്രദ്ധേയയായ നടി അനന്യയും രഹസ്യ വിവാഹമാണ് നടത്തിയത്. ആഞ്ചനേയന്‍ ആണ് അനന്യയുടെ ഭര്‍ത്താവ്. ഒരു ചാനല്‍ ഷോയിലൂടെയാണ് അനന്യ തന്റെ വിവാഹം വെളിപ്പെടുത്തിയത്.
രശ്മി സോമന്‍: സിനിമാ സീരിയല്‍ രംഗത്തെ തിരക്കേറിയ നായികമാരില്‍ ഒരാളായ രശ്മി സോമന്‍ എന്‍ ആര്‍ ഐ അയ ഗോപിനാഥുമായുള്ള വിവാഹം രഹസ്യമായാണ് നടത്തിയത്.
ഉര്‍വശി: നടി ഉര്‍വശി മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന് ശേഷം സുഹൃത്തായ ശിവ പ്രസാദിനെ വിവാഹം ചെയ്തു. 2013ല്‍ വിവാഹം നടന്ന വാര്‍ത്ത ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വിവാഹ കാര്യം ഉര്‍വശി വെളിപ്പെടുത്തിയത്.
Post Your Comments