മലയാളത്തിന്റെ സ്വകാര്യ അഭിമാനം നടന് മോഹന്‍ലാലിനു ഇന്ന് പിറന്നാള്‍. മലയാളത്തിന്റെ സൂപ്പര്‍താരമായി വിലസുന്ന നടന് മോഹന്‍ലാലിന്റെ ജീവിതത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭയെന്നു വിളിക്കാവുന്ന താരം അഭിനയ മേഖലയിലേയ്ക്ക് എത്തിയിട്ട് മുപ്പത്തിയേഴു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി.
മോഹന്‍ലാലിന്റെ ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് എന്ന് തെറ്റിദ്ധരിക്കുന്നവരാണ് ഏറെയും. എന്നാല്‍ മോഹന്‍ലാലിന്റെ ആദ്യ റിലീസ് ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ചിത്രം തിരനോട്ടമാണ്. പ്രൊഡക്ഷന്‍ പൂര്‍ത്തിയായി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ചിത്രം
പുറത്തിറങ്ങിയത്. അതും ഒരു തിയേറ്ററില്‍ മാത്രം.
മോഹന്‍ലാല്‍ ഒരു സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. കെ കെ ദേവരാജന്‍ സംവിധാനം ചെയ്ത സ്വപ്നമാളിക എന്ന ചിത്രത്തിനായിരുന്നു അത്. ലോക സുന്ദരി ഐശ്വര്യ റായിയുടെ ആദ്യ നായകന് കൂടിയാണ് മോഹന്‍ലാല്‍ ആണ്. ഇരുവര്‍ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചത്. പഠന കാലത്ത് ക്രിക്കറ്റില്‍ തിളങ്ങിയ ലാല്‍ പിന്നീട് തായ്ക്കോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റും, ഗുസ്തിയില്‍ സംസ്ഥാന ചാമ്പ്യനുമായിരുന്നു.
പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ നിരവധി ഹിറ്റ് ചിത്രങ്ങള്‍ വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ ഡോ. സണ്ണി. എന്നാല്‍ സണ്ണി എന്ന പേരില്‍ അഞ്ചോളം കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്.
ബാലു കിരിയത്ത് സംവിധാനം ചെയ്ത ചിത്രമാണ് വിസ. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നായ വിസയില്‍ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് സണ്ണി എന്നായിരുന്നു. സുഖമോ ദേവി, ഉള്ളടക്കം, വര്‍ണ്ണപ്പകിട്ട് തുടങ്ങിയ ചിത്രങ്ങളിലും സണ്ണി എന്ന പേരായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രത്തിന്. ഡോ സണ്ണി എന്ന മണിച്ചിത്രത്താഴിലെ കഥാപാത്രവുമായി ഗീതാഞ്ജലി എന്ന ചിത്രത്തിലും മോഹന്‍ലാല്‍ എത്തിയിരുന്നു.
കംപ്ലീറ്റ് ആക്ടര്‍ എന്ന് മോഹന്‍ലാല്‍ സ്വയം വിളിക്കുന്നതായി പലരും പറയുമ്പോഴും താന്‍ കംപ്ലീറ്റ് ആക്ടറാണെന്ന് മോഹന്‍ലാല്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന ആഗ്രഹത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളിലാണ് താനെന്ന് മോഹന്‍ലാല്‍ പറയുന്നു.
“ഇനി അങ്ങനെ ചെയ്താല്‍ നിനക്ക് അടി ഉറപ്പാണ്” ; എം.ജി ശ്രീകുമാറിനോട് മോഹന്‍ലാല്‍!
Post Your Comments