ഹോളിവുഡ് സിനിമാലോകത്ത് നിന്നും അഭിനയത്തിന്റെ മറവില്‍ സ്ത്രീ പീഡനം നടക്കുന്നതായുള്ള വാര്‍ത്തകള്‍ ഈയിടയായി വന്നു തുടങ്ങിയിരുന്നു. അതിനു പുറമേ അമേരിക്കയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശാരീരികവും, ലൈംഗികപരവുമായി പീഡനത്തിന് ഇരയാകുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. പീഡനത്തിന് വിധേയരാകുന്നവര്‍ കൂടുതലും രാത്രിയില്‍ സഞ്ചരിക്കുന്നവരാണ്. പാര്‍ട്ടികളില്‍ പങ്കെടുത്ത ശേഷവും, ബാറിലെ സത്കാരം കഴിഞ്ഞ് സ്വബോധം നഷ്ടമായ രീതിയില്‍ പോകുന്ന സ്ത്രീകളുമാണ് മാരകമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. ഇതിനെതിരെ പുരുഷന്‍ മാത്രമല്ല സ്ത്രീയും കാരണക്കാരിയാണ് എന്ന് തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത മോഡലും നടിയുമായ കെല്ലിബ്രൂക്ക്.
തന്റെ കടുത്ത ആരാധകനോട് വിക്രം ചെയ്തതിങ്ങനെയാണ്
രാത്രിയില്‍ അസമയത്ത് സ്ത്രീകള്‍ പുറത്തു പോകുന്നതും, കുടിച്ച് സകല നിയന്ത്രണവും പോയി പുരുഷന്മാരെ ലൈംഗികമായി ഉണര്‍ത്തുന്ന രീതിയില്‍ പെരുമാറുകയും ചെയ്യുന്നതുകൊണ്ടാണ് അമേരിക്കയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ കൂടുന്നതെന്നാണ് കെല്ലിബ്രൂക്ക് പറയുന്നത്. അമിതമായി മദ്യപിച്ചാല്‍ സുരക്ഷ നഷ്ടമാകും. ടാക്സി ഡ്രൈവര്‍മാരും ഇതില്‍ പെടുന്നു. വാഹനങ്ങളില്‍ പോലും സുരക്ഷ കിട്ടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ബലാത്സംഗവും സ്ത്രീപീഡനവും വിളിച്ചു വരുത്തുമെന്നും അതിനാല്‍ താന്‍ രാത്രിയില്‍ അധികം മദ്യപിക്കില്ലെന്നും താരം പറയുന്നു.
Post Your Comments