
മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹന്‍ലാലിനെ കുറിച്ചും മകന്‍ പ്രണവിനെകുറിച്ചും പറയാന്‍ നടി കല്യാണിക്ക് ആയിരം നാവാണ്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്റെ മകളാണ് കല്യാണി. ‘ഹലോ’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് കല്യാണി. ഇരുവരെയും കുറിച്ച് കല്യാണി പറയുന്നത് ഇങ്ങനെയാണ്;
അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് മോഹന്‍ലാല്‍. പ്രണവ് തനിക്ക് അടുത്ത കൂട്ടുകാരന്‍ മാത്രമല്ല ഞങ്ങള്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവരായതിനാല്‍ കസിന്‍ കൂടിയാണ്. ലാലങ്കിളിന്റെ കുടുംബവുമായി തനിക്ക് അത്രമാത്രം അടുപ്പമുണ്ട്. ലാലങ്കിള്‍ നല്ല ഫണ്ണിയാണ്. ഞങ്ങള്‍ക്ക് മാജിക്ക് ഒക്കെ കാണിച്ചു തരും. കൂടാതെ നല്ലൊരു കുക്ക് കൂടിയാണ് ലാലങ്കില്‍.എനിക്ക് നല്ല ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോള്‍ നേരെ ലാലങ്കിളിന്റെ വീട്ടിലേയ്ക്കാണ് പോകാറുള്ളതെന്നും കല്യാണി പറയുന്നു.
Post Your Comments