അടുത്തിടെ ഇന്ത്യൻ സിനിമാ ലോകം ചർച്ച ചെയ്ത രണ്ട് വിഷയങ്ങളായിരുന്നു കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും കോണ്ടം പരസ്യങ്ങളെക്കുറിച്ചും. കോണ്ടം പരസ്യങ്ങളുടെ നിരോധനത്തിനെതിരെ പല നടിമാരും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു.തെന്നിന്ത്യൻ താരം കാജലാണ് അവരിൽ ഒരാൾ. ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം 2017 ഡിസംബറിൽ ഗർഭനിരോധന പരസ്യങ്ങൾ നിരോധിക്കാൻ തീരുമാനിച്ചു.
കാജൽ അഗർവാൾ, തപസി പന്നു, ഖുഷ്ബു, ഗൗതമി എന്നിവർ ഈ തീരുമാനത്തെ എതിർത്തിരുന്നു.കോണ്ടം പരസ്യങ്ങൾ രാത്രി 11മണിക്ക് ശേഷം മാത്രമേ കാണിക്കാൻ പാടുള്ളു എന്നൊരു നിർദ്ദേശം കേന്ദ്രം വെയ്ക്കുകയുണ്ടായി അതോടൊപ്പം ജനസംഖ്യ കുറയ്ക്കണമെന്നും പറയുന്നു.ഇത് സംബന്ധിച്ച് കാജൽ അഗർവാൾ പറഞ്ഞത് 11 മണിക്ക് ശേഷം മാത്രമല്ല എല്ലാ സമയവും സെക്സ് ഉണ്ടാകാറുണ്ട് അപ്പോൾ എല്ലാ സമയവും പരസ്യം കാണിക്കണം എന്നാണ്.”ജനങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ദിവസം കോണ്ടം പരസ്യങ്ങൾ 24/7 കാണിക്കണം അല്ലാത്ത പക്ഷം പ്രശ്നങ്ങൾ കൂടുതകൾ വഷളാവുകയുള്ളു എന്ന് ഖുഷ്ബു പറഞ്ഞു.ഇതേ അഭിപ്രായമായിരുന്നു തപസിയും ഗൗതമിയും പറഞ്ഞത്.
Post Your Comments