CinemaGeneralMollywoodNEWS

അശ്വതിയെ കണ്ടുമുട്ടിയിട്ട് മുപ്പത് വര്‍ഷങ്ങള്‍; ജയറാം പറയുന്നതിങ്ങനെ

മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ പത്മരാജന്‍ കൈപിടിച്ചു നടത്തിയ നടനാണ് ജയറാം. അപരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജയറാമിന്റെ സിനിമാ പ്രവേശനത്തിന് മുപ്പതാണ്ട്. ഭാര്യയും നടിയുമായ പാര്‍വതിയെ ജയറാം കണ്ടുമുട്ടിയിട്ടും വര്‍ഷങ്ങള്‍ മുപ്പത് കഴിഞ്ഞിരിക്കുന്നു. അപരന്‍ ഇറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാം പാര്‍വതി താര ദമ്പതികളുടെ വിവാഹം നടന്നത്. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം.
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തികരിച്ചത്തിന്റെ ഓര്‍മ്മ ജയറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

അപരനായി മലയാള സിനിമയിലേക് ഞാൻ കടന്നു വന്നിട്ട് ഇന്നേക്ക് 30 വർഷം തികയുന്നു. അശ്വതിയെ കണ്ടു മുട്ടിയതിനും 30 വർഷം തികയുന്നു. ഈ കാലമത്രെയും എന്നെ നില നിർത്തിയ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്നും , എന്റെ പ്രിയ പ്രേക്ഷകരുടെ സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജയറാം

shortlink

Related Articles

Post Your Comments


Back to top button