Latest NewsMollywood

പ്രളയബാധിതർക്ക് വസ്ത്രങ്ങളുമായി ജയറാമും മകളുമെത്തി

സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ ജയറാമും മകൾ മാളവികയും. ജയറാം ബ്രാൻഡ് അംബാസിഡറായ രാംരാജ് എന്ന വസ്ത്ര നിർമാണ കമ്പനിയാണ് കേരളത്തിലെ ദുരിത ബാധിതർക്കായി നിരവധി ലോറികൾ നിറയെ വസ്ത്രങ്ങളും മറ്റു അവശ്യവസ്തുക്കളും നൽകിയത്.

ജയറാമും മകൾ മാളവികയും ചേർന്നാണ് തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും ദുരിതബാധിതർക്ക് സാധനങ്ങൾ നൽകിയത്. രാം രാജിന്റെ ഏറ്റവും വില കൂടിയ മുണ്ടുകളും ഷർട്ടുകളുമാണ് ദുരിതബാധിതർക്കായി നൽകിയതെന്ന് ജയറാം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.

Read also:അങ്ങനെ പറയുമ്പോള്‍ സഹിക്കാനാകില്ല, സായ് പല്ലവി വന്നതോടെ എല്ലാം മാറിക്കിട്ടിയെന്ന് അപര്‍ണ

രാം രാജ് കമ്പനി ഉടമ ശ്രീ നാഗരാജന് നന്ദി പറയാൻ വാക്കുകളില്ല, കേരളത്തോട് കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി.ലോറിക്കണക്കിന് വസ്തുക്കളാണ് കേരളത്തിലേയ്ക്ക് കൊടുത്തയച്ചത്. അഞ്ച് ദിവസത്തോളമായി അദ്ദേഹത്തിന്റെ ലോറികൾ കേരളത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പല സ്ഥലങ്ങളിൽ എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് ജയറാം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button