
താന്‍ നേരത്തെ വിവാഹിതനായിരുന്നുവെന്ന് നടന് ആര്യ. എങ്ക വീട്ടു മാപ്പിളൈ എന്ന വിവാദ റിയാലിറ്റി ഷോയില്‍ വച്ചാണ് അദ്ദേഹം ആ സത്യം വെളിപ്പെടുത്തിയത്.
“ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞാന്‍ വിവാഹിതനായത്. പക്ഷെ അത് ഇടയ്ക്ക് വച്ച് ഉപേക്ഷിക്കേണ്ടി വന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി വന്നതോടെ വിവാഹം മുടങ്ങി. രജിസ്റ്റര്‍ മാര്യേജായിരുന്നു അത്. ആ സംഭവം എന്നെ ഏറെ വിഷമിപ്പിച്ചു.”
ആര്യ പറഞ്ഞു. നടന്റെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പെണ്‍കുട്ടികളുടെ മനസ് കൊണ്ട് ചൂതാട്ടം നടത്തുന്നു എന്ന് ഒരു കൂട്ടര് പറഞ്ഞപ്പോള്‍ ആര്യ ലൌ ജിഹാദ് നടത്തുകയാണ് എന്നാണ് ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ പറഞ്ഞത്. പതിനാറ് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.
Post Your Comments