![](/movie/wp-content/uploads/2018/03/sy.jpg)
ബേബി ശാലിനിയെപ്പോലെ മലയാള സിനിമയില്‍ ബാലതാരമായി കടന്നുവന്നു പ്രേക്ഷക മനം കീഴടക്കിയ മറ്റൊരു താരമാണ് ബേബി ശ്യാമിലി, ശാലിനിയുടെ സഹോദരിയായ ശ്യാമിലി നിരവധി ഹിറ്റ് സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിരുന്നു. വള്ളീം പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ നായികായി എത്തിയ ശ്യാമിലി മലയാള സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവും അതിഗംഭീരമാക്കി. പ്രണയമുണ്ടോ എന്ന ചോദ്യത്തിന് മലയാളത്തിന്‍റെ ആ പഴയ മാളൂട്ടി മറുപടി പറയുകയാണ്. എല്ലാവരെയും പോലെ എനിക്കും തോന്നിയിരുന്നു ഒരു പ്രണയം. കുഞ്ഞു പ്രായത്തില്‍ ഒരു ബോളിവുഡ് താരത്തോട് കടുത്ത പ്രണയം തോന്നിയിരുന്നുവെന്ന് ശ്യാമിലി പറയുന്നു. മറ്റാരുമല്ല അത് കിംഗ് ഖാന്‍ ഷാരൂഖിനോടാണ് തനിക്ക് പ്രണയം തോന്നിയത് എന്നാണ് ശ്യാമിലിയുടെ തുറന്നു പറച്ചില്‍. ഷാരൂഖും, അജിത്തും ഒന്നിച്ചഭിനയിച്ച ചിത്രത്തിന്‍റെ ലൊക്കേഷനിലേക്ക് താന്‍ പോയിട്ടുണ്ടെന്നും ഫോട്ടോ എടുത്തിട്ടുണ്ടെന്നും താരം പങ്കുവെച്ചു.
Post Your Comments