പെൺകുട്ടികളുടെ മനസ് വർഷങ്ങളായി കീഴടക്കികൊണ്ടിരിക്കുന്ന ബോളിവുഡ് താരമാണ് ഹൃത്വിക് റോഷന്‍. വിവാഹ ജീവിതവും വിവാഹമോചനവും നിരവധി അപവാദങ്ങളും നേരിട്ട താരമാണ് ഹൃത്വിക്. എന്നാൽ അവയൊക്കെ താരം വളരെ കൂളായി തരണം ചെയ്തിട്ടുമുണ്ട്.
മകന്‍റെ പിറന്നാള്‍ ദിനത്തില്‍ ട്വിറ്ററില്‍ ഹൃത്വിക് പങ്കുവെച്ച വീഡിയോ ആരെയും പ്രോത്സാഹിപ്പിക്കുന്നതാണ്. എല്ലാ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും നമ്മുടെയുള്ളിലെ കുട്ടിക്കും എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പേടിയെ പേടിക്കരുതെന്നാണ് വീഡിയോയിലൂടെ ഹൃത്വിക്ക് പറയുന്നത്.
ചെറുപ്പകാലത്ത് തന്‍റെ ഉത്സാഹം നശിപ്പിക്കുമായിരുന്ന കാര്യത്തോട് എങ്ങനെയാണ് പൊരുതിയതെന്നും പേടിയെ നേരിടുന്നത് നമ്മളെ ശക്തരാക്കുമെന്ന് ഹൃത്വിക്ക് വ്യക്തമാക്കുന്നു
To all our sons and daughters and to the child within us all. Sharing something I wrote . ( headphones please) pic.twitter.com/e6eROF770t
— Hrithik Roshan (@iHrithik) March 28, 2018
Post Your Comments