
ജീവിതം വളരെ മനോഹരമായി ആവിഷ്കരിക്കുന്നത് കൊണ്ടു തന്നെ ലൈംഗികതയും മറയില്ലാതെ ആവിഷ്കരിക്കാന്‍ ഹോളിവുഡ് ചിത്രങ്ങള്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ആരാധകരെ നിരാശയില്‍ ആക്കുന്ന നിലാപടുമായി എത്തുകയാണ് ഹോളിവുഡ് നടന്മാരുടെ സംഘടന.
കിടപ്പറരംഗങ്ങള്‍ തനതായ രീതിയില്‍ ചിത്രീകരിക്കുന്ന സിനിമകളില്‍ ഇനി നഗ്ന രംഗങ്ങളിലും നാക്ക് ഉള്ളിലേക്ക് ക്ടത്തിയുള്ള ചുംബന രംഗങ്ങളില്‍ ഇനി അഭിനയിക്കേണ്ട എന്നാണ് നടന്മാരുടെ തീരുമാനം. നിര്‍മ്മാതാക്കളെയും നടന്മാരെയുമൊക്കെ പ്രതിക്കൂട്ടിലാക്കി അടുത്തകാലത്തുയര്‍ന്ന ചില പരാതികളും സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന മീ ടു കാമ്പെയിനുമൊക്കെയാണ് നടന്മാരുടെ സംഘടനയെ പ്രതിരോധത്തിലാക്കിയത്. നിര്‍മ്മാതാവ് ഹാര്‍വി വിന്‍സ്റ്റണ്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ഒട്ടേറെ നടിമാര്‍ രംഗത്തുവന്നു. ഇത് ഹോളിവുഡിനെ കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സെക്സ് സീനുകളില്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടന്മാരുടെ സംഘടന കൊണ്ടുവരുന്നത്.
ഇങ്ങനെയൊരു കാരണത്താല്‍ മോഹന്‍ലാലിനെ ആരാധിക്കുന്നു എന്ന് ഒരു നടി പറയുന്നത് ആദ്യം!
സ്ക്രീന്‍ ടെസ്റ്റുകളിലും ഓഡിഷനുകളിലും നഗ്നതാ പ്രദര്‍ശനം എന്തായാലും വേണ്ടെന്ന് പുതിയ ചട്ടങ്ങള്‍ പറയുന്നു. നാക്ക് ഉള്ളിലേക്ക് കടത്തിയുള്ള ചുംബനരംഗങ്ങളും ഒഴിവാക്കും. പല നടന്മാരും ചുംബനരംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ മുതലെടുക്കാറുണ്ടെന്ന് ഒട്ടേറെ പ്രമുഖ നടിമാര്‍ ആരോപണമുന്നയിച്ചിരുന്നു. ലൈംഗികമായ ചൂഷണം തുറന്നുപറഞ്ഞുകൊണ്ട് സെലിബ്രിറ്റികളടക്കം രംഗത്തുവന്ന മീ ടൂ കാമ്പെയിനില്‍ ഇത്തരം ആരോപണങ്ങളേറെയുണ്ടായിരുന്നു.
Post Your Comments