മലയാളത്തിലെ പ്രതിഭകളിൽ ഒരാളായിരുന്നു കലാഭവൻ മണി.മണിയുടെ പെട്ടന്നുള്ള മരണം മലയാള സിനിമ ലോകത്തിന് വലിയ ഞെട്ടലായിരുന്നു. ആരാധകരുടെ കണ്ണ് നിറയ്ക്കുന്ന തരത്തിലുള്ള മണിയുടെ ഒരു പ്രസംഗം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ.
ചാലക്കുടിയെക്കുറിച്ച് ഇത്രയേറെ പാടിയിട്ടുള്ള ഒരു കലാകാരൻ താനായിരിക്കും ഒരുപക്ഷേ എന്റെ മരണശേഷമേ നിങ്ങൾ അത് തിരിച്ചറിയൂ എന്നും വിഡിയോയിൽ മണി പറയുന്നുണ്ട്.
രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
അറം പറ്റിയ വാക്കുകൾ ‘.. പാവം ചാലക്കുടി യെയും, ചാലക്കുടിക്കാരെയും എത്ര സ്നേഹിച്ചു! സ്മരണകൾ ധാരാളം നടക്കുന്നുണ്ട്. ചേട്ടന്റെ വേർപാടിനു ശേഷം തിരുവനന്തപുരം നഗരത്തിൽ കലാഭവൻ മണി റോഡ് നിലവിൽ വന്നു.അതു പോലെ ചാലക്കുടിയിൽ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കുള്ള വഴി അദ്ദേഹത്തിന്റെ പേരിട്ടിരുന്നു എങ്കിൽ !!!ഇതിനു പിന്നിലും ചിലരുടെ കറുത്ത കരങ്ങൾ ഉണ്ടത്രെ! ആരെന്തു കാണിച്ചാലും മണി ചേട്ടന് ചാലക്കുടി ജീവനാ… “ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല”
Post Your Comments