Latest NewsMollywood

നന്നായി പ്രണയിച്ചിട്ടുണ്ട്, തേപ്പും കിട്ടിയിട്ടുണ്ട് ; മെറീന മൈക്കിൾ

മോഡലിംഗ് രംഗത്തുനിന്ന് മലയാള സിനിമയിലേക്ക് അടുത്തിടെ കടന്നുവന്ന താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. ചെയ്ത ചിത്രങ്ങളിലെല്ലാം ശക്തമായ കഥാപാത്രങ്ങളാണ് മെറീന അവതരിപ്പിച്ചത് . തന്റേടിയായ മെറീനയുടെ ജീവിതത്തിലും ചില ട്വിസ്റ്റുകൾ നടന്നിട്ടുണ്ട്.

മുംബൈ ടാക്സിയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം എന്നാൽ ഹാപ്പി വെഡ്ഡിങ്ങിനു ശേഷമാണ് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. വളരെ എൻജോയ് ചെയ്താണ് വിനീത് ശ്രീനിവാസനൊപ്പം ‘എബി’യിൽ അഭിനയിച്ചത്. ആ സിനിമയ്ക്കു ശേഷം ഫെയ്സ്ബുക്കിലൂടെ ചില പ്രപ്പോസൽസ് വരാൻ തുടങ്ങി. മുമ്പ് നന്നായി പ്രണയിച്ചിട്ടുണ്ട്, തേപ്പും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തൽക്കാലം പ്രണയവും വിവാഹവുമൊന്നും വേണ്ടന്നാണ് മെറീനയുടെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button