ചെന്നൈ ; തമിഴകത്തെ സൂപ്പര്‍ താരങ്ങളായ രജനികാന്തും കമല്‍ഹാസനും രാഷ്രീയത്തിലേക്ക് ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇരുവരും മത്സരിച്ചാല്‍ വിജയം ആര്‍ക്കൊപ്പം എന്നതും തമിഴകത്ത് ചൂടേറിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. രജനിയുടെയും കമലിന്റെയും രാഷ്രീയ പ്രവേശനത്തിനു ആരാധകര്‍ ഗംഭീര വരവേല്‍പ്പ് നല്കുമ്പോള് നടി ഗൗതമി ഏതു പക്ഷം ചേരുമെന്നാണ് ആരാധകരുടെ സംശയം, അതുകൊണ്ട് തന്നെ ഇതേ ചോദ്യം ഗൗതമിയോടും ചോദിക്കുകയുണ്ടായി.
അവര്‍ രണ്ടുപേരും അവരുടെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും . അതുകൊണ്ട് ഇപ്പോള്‍ ആരെയും പിന്തുണയ്ക്കാനില്ലെന്നും ഗൗതമി പറയുന്നു. എന്റെ രാഷ്ട്രീയ നയം പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഗൗതമി വ്യക്തമാക്കി.
Post Your Comments