Latest NewsMollywood

അഭിജിത്തിന്റെ ആ ആഗ്രഹം മോഹൻലാൽ സാധിച്ചുകൊടുക്കും

ഒടുവിൽ അഭിജിത്തിന്റെ പ്രാർത്ഥന മോഹൻലാൽ കേട്ടു. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇരു വൃക്കകള്‍ക്കും അസുഖം ബാധിച്ച അഭിജിത്ത് എന്ന കൊച്ചുകുട്ടി ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പറയുന്നതാണ് വീഡിയോ. മോഹന്‍ലാലിനെ കാണണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് അഭിജിത്ത് പറഞ്ഞു.

വീഡിയോ കണ്ടവരൊക്കെ അഭിജിത്തിന്റെ ആ ആഗ്രഹം സാധിച്ചുകൊടുക്കാനായി തങ്ങളാലാവുന്ന ആ സഹായം ചെയ്തു. പരമാവധി വീഡിയോ ഷെയര്‍ ചെയ്തു. ഒടുവിൽ അഭിജിത്തിനെ കാണാൻ മോഹൻലാൽ എത്തുമെന്നാണ് സൂചന.മോഹന്‍ലാല്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി അഭിജിത്തിന്റെ വിജയകുമാരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

Read also:സിനിമ ഉപേക്ഷിച്ചതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി ചിത്ര

അഭിജിത്തിന്റെ ഇരുവൃക്കകളും തകരാറിലാണ്. ഇതിന്റെ ഭീമമായ ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതല്ല. 15 ലക്ഷത്തോളം രൂപയാണ് ഓപറേഷന് പ്രതീക്ഷിക്കുന്നത്. അവന്റെ വലിയ ആഗ്രഹമാണ് മോഹന്‍ലാലിനൊപ്പം ചിത്രമെടുക്കുക എന്നതെന്ന്‍ അച്ഛന്‍ വിജയ കുമാരന്‍ പിള്ള പറഞ്ഞു. 

shortlink

Related Articles

Post Your Comments


Back to top button