Uncategorized

ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റിയല്ലെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം : എ.കെ.ജിയെ ബാലപീഡകനായി ചിത്രീകരിച്ച വി ടി ബല്‍റാം എം.എല്‍.എയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവര്‍ക്ക് പുറമേ സിനിമാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരും ബല്‍റാമിന്റെ പ്രസ്താവനയെ എതിര്‍ത്ത് രംഗത്ത്‌ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്ത്‌ വന്നിരുന്നു.
‘ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ് എന്നാണ്’ ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുന്നത്.

“സിനിമ കൊള്ളാം, പക്ഷെ പേരാണ് പ്രശ്നം” ; ജയസൂര്യയോട് മമ്മൂട്ടി പറഞ്ഞത്!

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

ഒരു ചരിത്ര നായകനെക്കുറിച്ച്‌ വായിക്കുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്.ആ കാഴ്ചപ്പാടില്‍ നമ്മുടെ സംസ്കാരം മാനസിക നിലവാരം എല്ലാം അടങ്ങും.വി ടി ബല്‍റാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്..അത് അദ്ദേഹത്തിന്റെ സംസ്കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നു.പാവം.

ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ്. വിപ്ളവമെന്ന വാക്കിന്റെ അര്‍ത്ഥം പോലും മനസ്സിലാവാത്ത ബല്‍റാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകള്‍ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നു. എന്താണ് അസുഖമെന്ന് കണ്ടെത്തു വി ടി ബല്‍റാം..ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപ്ളവം.

shortlink

Post Your Comments


Back to top button