
തമിഴകത്തിന്റെ പ്രിയ താരം ഇളപതി വിജയ് തന്റെ 62- ആം സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. സൂപ്പര്‍ ഹിറ്റ് സംവിധായകന് ഏ.ആര്. മുരുകദോസും വിജയ്യും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഏറെക്കാലത്തിനു ശേഷം ഈ കൂട്ടുക്കെട്ട് ഒന്നിക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ ആരാധകര്‍ക്ക് ഇപ്പോള്‍ നിരാശയാണുള്ളത്. കാരണം ചിത്രത്തിലെ കൂടുതല്‍ വിവരങ്ങളോ പുതിയ ഷൂട്ടിംഗ് ചിത്രങ്ങളോ പുറത്തു വിടരുത് എന്ന കര്‍ശന നിര്‍ദ്ദേശം വിജയ് അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
ഷൂട്ടിംഗ് സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നടന് വിജയ് ക്രൂ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. ഷൂട്ടിംഗിന്റെ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് വിജയ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
Post Your Comments