
മലയാള സിനിമ ഇപ്പോള്‍ താരപുത്രന്മാരുടെ വിജയഘോഷങ്ങളിലാണ്. മമ്മൂട്ടിയുടെ പുത്രന് ദുല്‍ഖറിന് പിന്നാലെ ഗോകുല്‍ സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം എന്നിവര്‍ വെള്ളിത്തിരയില്‍ തന്റെതായ ഇടം നേടിയെടുത്തു. ഇപ്പോഴിതാ മലയാളത്തിലേയ്ക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ് ഒരു താര പുത്രന്.
സംവിധായകന് ഷാജി കൈലാസിന്റെ മകന് സിനിമയിലേക്ക്. നവാഗതനായ കിരണ്‍ പ്രഭാകരന് സംവിധാനം ചെയ്യുന്ന താക്കോല്‍ എന്ന ചിത്രത്തിലാണ് ഷാജി കൈലാസിന്റെ ഇളയമകന് റുഷിന്‍ അഭിനയിക്കുന്നത്.
ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന താക്കോലില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലമാണ് റുഷിന്‍ അവതരിപ്പിക്കുക. ഷാജി കൈലാസാണു സിനിമ നിര്‍മിക്കുന്നത്.
Post Your Comments