സിനിമാ കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച നടന് ആയി തിരഞ്ഞെടുക്കപ്പെട്ടത് തൊണ്ടിമുതലും ദൃക്സാക്ഷിയിലെയും അഭിനയത്തിന് നടന് ഫഹദ് ഫാസില്‍ ആയിരുന്നു. കള്ളന് പ്രകാശായി ജീവിച്ച ഫഹദ് ഓഡിയന്‍സ് പോളിലും ജൂറി നിര്‍ണയത്തിലും ഒന്നാമതെത്തിയാണ് പുരസ്കാരം നേടിയത്. ‘ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ ഈ അവാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍ ഞാന്‍ വെക്കും..’ എന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് കൊണ്ട് ഫഹദ് പറഞ്ഞു.
റോമയും പാര്‍വതിയും മുന്നേറിയപ്പോള്‍ കാണാതായത് നടി മരിയയെ !!
ടേക്ക് ഓഫിലെ അഭിനയത്തിന് മികച്ച നടിയായി പാര്‍വതി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അര്‍ഹനായത് അങ്കമാലി ഡയറീസിന്റെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്കരാം കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്) നേടി. സത്യന് അന്തിക്കാട്,സിബി മലയില്‍, കമല്‍ ഡിജോ ജോസ്, ബേസില്‍ ജോസഫ്, ദിലീഷ് പോത്തന്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments