മമ്മൂട്ടിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അഴകിയ രാവണൻ.സിനിമ ഇറങ്ങിയപ്പോൾ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും പിന്നീട് ആ ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ഏറെ ലഭിച്ചിരുന്നു.സിനിമയുടെ സംവിധായകൻ കമലും തിരക്കഥാകൃത്ത് ശ്രീനിവാസനും കൂടി മമ്മൂട്ടിയെ കാണാൻ പോയി.
കമൽ കഥപറഞ്ഞു.കഥ മുഴുവൻ കേട്ടതിനു ശേഷം മമ്മൂട്ടി കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു.അതിനു ശേഷം ശ്രീനിയെ മാറ്റി നിർത്തി സംസാരിക്കുന്നതുംദേഷ്യപ്പെടുന്നതുമൊക്കെ കണ്ടു.എല്ലാം കേട്ട് ശ്രീനി കൈയ്യും കെട്ടി നിൽക്കുന്നതെ ഉള്ളു.
കുറച്ചു കഴിഞ്ഞ് ശ്രീനി കമലിനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.നമുക്കിത് വിടാം.ശരിയാകില്ല മോഹൻലാലിനെ നോക്കാം.ആ സമയം കാര്യം അറിയാതെ കമൽ മമ്മൂട്ടിയോട് ചോദിച്ചു.’എന്തെങ്കിലും പ്രശ്‌നമുണ്ടോ മമ്മൂക്ക.’….വീണ്ടും മമ്മൂട്ടി ശ്രീനിയെ ദേഷ്യത്തോടെ നോക്കി.എന്നിട്ടു പറഞ്ഞു.”മനുഷ്യനെ നാണം കെടുത്താനായി എങ്ങനെ ഓരോന്നും കൊണ്ട് ഇറങ്ങിക്കോളും,ഒരു കപ്പട കൂളിംഗ് ഗ്ലാസും ഓവർക്കോട്ടും ശങ്കർ ദാസ് എന്നൊരു പേരും.പെരുമാറ്റിയാൽ എനിക്ക് മനസിലാകില്ലെന്ന് കരുതിയോ”?
അപ്പോഴേക്കും കമലിന് സംഗതി മനസിലായി.അങ്ങനെ ഒരു വിധം കാര്യങ്ങൾ എല്ലാം ശരിയായി.പറഞ്ഞ സമയത്തിന് മുമ്പ് ശ്രീനിവാസൻ തിരക്കഥ പൂർത്തിയാക്കി.തിരക്കഥ വായിക്കുന്നതിനിടയിൽ നിർമാതാവ് മുരളി ഫിലിംസ് മാധവൻ നായർക്ക് മമ്മൂട്ടിയെ വെച്ച് അഭിനയിപ്പിച്ചാൽ ശരിയാകുമോ മോഹൻലാൽ അല്ലെ നല്ലത് എന്നൊരു അഭിപ്രായം വന്നു.
എന്നാൽ മോഹൻലാലിന് ഈ വേഷം നൽകിയാൽ അദ്ദേഹം നന്നായി അഭിനയിക്കും.എന്നാൽ മമ്മുക്കയെ സംബന്ധിച്ചിടത്തോളം ക്യാമറയ്ക്ക് മുമ്പിൽ വെറുതെ നിർത്തിയാൽ മതി ശങ്കർ ദാസ് ആയിക്കഴിഞ്ഞു.അതാണ് ഇവർ തമ്മിലുള്ള വ്യത്യാസം എന്ന് ശ്രീനി പറഞ്ഞു.നേരത്തെ മമ്മൂട്ടി പറഞ്ഞതും ഇപ്പോൾ ശ്രീനി പറഞ്ഞതും കൂട്ടി വായിച്ചപ്പോൾ കമൽ അറിയാതെ ചിരിച്ചുപോയി.അങ്ങനെ എപ്പോഴും പൊങ്ങച്ചം പറയുന്നതും ഒരുപാട് പണമുള്ളവനുമായ ശങ്കർ ദാസായി മലയാളികളുടെ സ്വന്തം മമ്മൂട്ടി അഴകിയ രാവണനിലെത്തി.
Post Your Comments