
കലാഭവന്‍ മണിയെ നായകനാക്കി തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു ഡഫേദര്‍, കലാഭവന്‍ മണിയുടെ മരണത്തെ തുടര്‍ന്ന് ആ വേഷം ചെയ്തത് ടിനി ടോം ആയിരുന്നു. കലാഭവന്‍ മണിയെ വല്ലാതെ മോഹിപ്പിച്ചിരുന്ന ചിത്രമായിരുന്നു ഇതെന്നും ടിനി പറയുന്നു. ഷൂട്ടിംഗ് ആരഭിക്കുന്നതിനു മുന്‍പേ മണിയുടെ അനുഗ്രഹം വാങ്ങാന്‍ ടിനി ടോം മണിയുടെ അസ്ഥിത്തറയില്‍ എത്തിയിരുന്നു. ആ സമയം വലിയ ഒരു കാറ്റ് വീശി അത് തന്നെശരിക്കും ഞെട്ടിച്ചുവെന്നും മണി തന്നെ അനുഗ്രഹിച്ചതാണെന്നും ടിനി ടോം പറഞ്ഞു. ഒരിക്കലും മണിക്ക് പകരമാകില്ല താനെന്നും എല്ലാം നന്നായി വന്നിട്ടുണ്ടെങ്കില്‍ അത് അദ്ധേഹത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്നും ടിനി ടോം പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments