താരങ്ങളോടുള്ള അന്ധമായ ആരാധനയില്‍ മരിക്കാന്‍ പോലും തയ്യാറാകുന്ന ആരാധികമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ഇവിടെ ഇപ്പോള്‍ ആ അരധികമാര്‍ക്ക് തന്റെ ഇഷ്ടനടനെ വിഹാഹം ചെയാന്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കിയിരിക്കുകയാണ് തമിഴ് നടന്‍ ആര്യ. നടന്‍ ആര്യ തന്റെ പ്രിയ വധുവിനെ കണ്ടെത്തുന്നത് ഒരു റിയാലിറ്റി ഷോയിലൂടെയാണ്. എങ്ക വീട്ട് മാപ്പിള്ളൈ എന്ന പേരില്‍ ഒരു റിയാലിറ്റി ഷോ ആരംഭിച്ചിരിക്കുകയാണ് ആര്യ. പ്രിയനായകനെ സ്വന്തമാക്കാന്‍ 16 സുന്ദരികളാണ് ഷോയില്‍ പങ്കെടുക്കുന്നത്. അതില്‍ രണ്ടു മലയാളി താരങ്ങളുണ്ട്. മലയാളസിനിമയിൽ ചെറിയ വേഷങ്ങളിലൂടെ പരിചിതരായ സീതാ ലക്ഷ്മിയും ദേവ സൂര്യയുമാണ് മത്സരാർത്ഥികൾ.
ഷോയുടെ ആദ്യ ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഈ മലയാളി താരങ്ങള്‍. പരമ്പരാഗതമായ വേഷത്തില്‍ ആഗ്രഹസഫലീകരണത്തിനായി തേങ്ങയും കൊണ്ടാണ് സീതാലക്ഷ്മി വന്നത്. സീത കൊണ്ടുവന്ന തേങ്ങ കൈ കൊണ്ടാണ് ആര്യ ഉടയ്ക്കുകയും ചെയ്തു. വളരെ ശാന്ത സ്വഭാവമുള്ള പെണ്‍കുട്ടിയാണ് ദേവസൂര്യയെന്ന് ആര്യ പറഞ്ഞു. കൊച്ചിയില്‍ നിന്ന് വന്നിട്ടും നല്ലപോലെ തമിഴ് സംസാരിക്കുന്നുണ്ടെന്ന് ആര്യ ദേവസൂര്യയോട് പറഞ്ഞു. നടന് സമ്മാനമായി ദേവ കൊണ്ടുവന്നത് ഷര്‍ട്ടും മുണ്ടുമായിരുന്നു. ഇത് എന്തായാലും ഞാന്‍ വിവാഹത്തിന് ധരിക്കുമെന്ന് ആര്യ ഉറപ്പുനല്‍കി.
ഫെയ്സ്ബുക്കിലൂടെയാണ് താന്‍ വധുവിനെ തേടുന്ന കാര്യം ആര്യ വെളിപ്പെടുത്തിയത്. ഭാവി വധു സിനിമാലോകത്ത് നിന്നു വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ മതിയെന്നും മാത്രമായിരുന്നു ആര്യയുടെ നിബന്ധന. ഇഷ്ടപ്പെട്ടവര്‍ ദയവു ചെയ്തു വിളിക്കൂ. ഞാന്‍ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുകയാണ്.വീഡിയോയില്‍ ആര്യ പറഞ്ഞു. ഒരു വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. ഒപ്പം ഒരു ഫോണ്‍ നമ്പറും നല്‍കിയിരുന്നു. താന്‍ ചെയ്യുന്നത് കൂട്ടിക്കളിയല്ലെന്ന് ആര്യ വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷം കോളുകളും ഏഴായിരം അപേക്ഷകളുമാണ് നടനെ തേടിയെത്തിയത്. ഇതില്‍ നിന്നുമാണ് 16 പേരെ തെരഞ്ഞെടുത്തത്.
Post Your Comments