ആഡംബര കാറില്‍ സഞ്ചരിച്ചു കൊണ്ട് റോഡിൽ മാലിന്യം വലിച്ചെറിഞ്ഞവരെ പിന്തുടർന്ന പിടിച്ച് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മ. താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ‘എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധ വേണം. മാലിന്യം കളയാന്‍ ചവറ്റുകുട്ട ഉപയോഗിക്കണമെന്ന് അനുഷ്ക പറയുന്നു.
അനുഷ്കയുടെ ഭര്‍ത്താവ് വിരാട് കോഹ്ലിയാണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. യാത്രയ്ക്കിടയിൽ തങ്ങളുടെ സമീപത്ത് കൂടി പോകുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി അനുഷ്ക യാത്രക്കാരെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം.
Post Your Comments