GeneralNEWS

‘അമ്മ മഴവില്ല്’ എന്തിനോ വേണ്ടി തിരക്കിട്ട് തട്ടിക്കൂട്ടിയ പറ്റിക്കല്‍ പരിപാടിയോ?

അമ്മയുടെ നേതൃത്വത്തില്‍ നടന്ന താരസംഗമം ആരാധകര്‍ക്ക് ആവേശം നല്‍കിയെങ്കിലും അതൊരു നാടകമായിരുന്നുവെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം. അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കാര്യമായ ഒരു പ്രവര്‍ത്തനവും നടക്കാത്തത് തിരിച്ചടിയാവുമെന്ന് കണ്ട് തട്ടി കൂട്ടിയതാണ് ഈ ഷോയെന്നും പരക്കെ ആക്ഷേപമുണ്ട്.

 

 

ജഗതി ശ്രീകുമാര്‍, ഷീല, കവിയൂര്‍ പൊന്നമ്മ, ജയഭാരതി എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടാകാതിരുന്നതും വിമര്‍ശനത്തിനു ഇടയാക്കി. ചാനല്‍ പ്രക്ഷേപണവുമായി ബന്ധപ്പെട്ടു പരിപാടിയില്‍ നിന്ന് നല്ലൊരു തുക അമ്മയ്ക്ക് ലഭിക്കും എന്നത് മാത്രമാണ് അമ്മ മഴവില്ല് പരിപാടി കൊണ്ട് ഉണ്ടാകുന്ന ഒരേയൊരു നേട്ടം. മലയാള സിനിമയിലെ ദുരിതത്തിലായ കലാകാരന്‍മാരെ സഹായിക്കുന്നതിനായുള്ള പരിപാടി ആയതിനാല്‍ മാത്രമാണ് ചില താരങ്ങള്‍ ഇതില്‍ സഹകരിച്ചതെന്നും പറയപ്പെടുന്നു. താര ഷോ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലന്ന അഭിപ്രായം പ്രകടിപ്പിച്ച് പ്രേക്ഷകരും രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button