CinemaGeneralLatest NewsMollywood

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാര്‍ ഇപ്പോൾ പ്രതികരിക്കാത്തതിനെക്കുറിച്ചു വിനയൻ

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി ചേർത്ത നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയിലേയ്ക്ക് തിരിച്ചെടുത്ത സംഭവത്തില്‍ അമ്മ മാപ്പു പറയണമെന്ന ആവഡിഷ്യവുമായി സംവിധായകന്‍ വിനയന്‍. ഈ വിഷയത്തിൽ ആദ്യം പ്രതികരിച്ച താരങ്ങൾ ഇപ്പോൾ പ്രതികരിക്കാത്തത് അവസരങ്ങൾ നഷ്ടപ്പെടുമെന്ന ചിന്തകാരണമാണെന്നും വിനയൻ വിമർശിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ തവണ ഉയര്‍ന്നപ്പോള്‍ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാര്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളെ പുതിയ കമ്മിറ്റിയില്‍ എടുത്തു. വേറൊരാള്‍ ഒരക്ഷരം മിണ്ടുന്നില്ല. ഞാന്‍ അറിഞ്ഞത് അദ്ദേഹം മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ലൊക്കേഷന്‍ തപ്പി നടക്കുകയാണെന്നാണ്. ഇവര്‍ക്കൊക്കെ സ്വന്തം അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന പേടിയാണെന്നും വിനയന്‍ പറഞ്ഞു.

സിപിഎമ്മിന് അവരുടേതായ അ‍ജണ്ടകള്‍ ഉണ്ട്. അല്ലെങ്കില്‍ മുകേഷ് എന്ന നടന്‍ ഈ വൃത്തികേടുകള്‍ക്ക് കൂട്ടുനിന്നിട്ട് എന്തുകൊണ്ട് പാര്‍ട്ടി നിയന്ത്രിക്കുന്നില്ലെന്നും ഇപ്പോള്‍ എടുത്ത  ഈ തീരുമാനത്തിന് പിന്നിലും അദ്ദേഹം തന്നെയാണ്. ഇനിയൊന്നും ചര്‍ച്ച ചെയ്യേണ്ടെന്ന് അദ്ദേഹം തന്നെയാണ് യോ​ഗത്തില്‍ പറഞ്ഞത്. വിനയന്‍ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments


Back to top button