താരങ്ങള്‍ തങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ അര്‍ദ്ധനഗ്ന ചിത്രങ്ങളും ബിക്കിനി ചിത്രങ്ങളും പോസ്റ്റ് ചെയ്ത നടിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. ബോളിവുഡ് നടി അമീഷ പട്ടേല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ്. ഹൃത്വിക് ചിത്രം കഹോ നാ പ്യാര് ഹെയിലൂടെ ബോളിവുഡിലെത്തിയ നടിയാണ് നാല്പത്തിയൊന്നുകാരിയായ അമീഷ.
സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന അശ്ളീല കമന്റുകളാണ് അമിഷായുടെ ഇന്‍സ്റ്റാഗ്രാം നിറയെ. ‘ആന്റി’ എന്നാണ് പലരും അമിഷയെ അഭിസംബോധന ചെയ്തിരിക്കുന്നത്. വസ്ത്രധാരണം ശരിയല്ലെന്നതിന്റെ പേരിലാണ് സാമൂഹിക മാധ്യമങ്ങളിലെ സദാചാരവാദികള്‍ അമിഷയെ അക്രമിച്ചിരിക്കുന്നത്.
Post Your Comments